ന്യൂഡൽഹി ∙ പാൻഡോറ രേഖകളിൽ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയും പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയും ഉൾപ്പെടുന്നു. സാൽവെയ്ക്ക് ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ മർസുൽ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമുണ്ടെന്നാണ് റിപ്പോർട്ട്.ലണ്ടനിലെ ഒരു ഫ്ലാറ്റ് സ്വന്തമാക്കുന്നതിനായാണ് 2015 ൽ 50,000 ഓഹരി വാങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാൻഡോറ രേഖകളിൽ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയും പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയും ഉൾപ്പെടുന്നു. സാൽവെയ്ക്ക് ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ മർസുൽ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമുണ്ടെന്നാണ് റിപ്പോർട്ട്. 

ലണ്ടനിലെ ഒരു ഫ്ലാറ്റ് സ്വന്തമാക്കുന്നതിനായാണ് 2015 ൽ 50,000 ഓഹരി വാങ്ങി കമ്പനി സ്വന്തമാക്കിയത്. ലണ്ടൻ പാർക്ക് ടവറിലുള്ള ഫ്ലാറ്റ് മർസുൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ, ആദായ നികുതി വകുപ്പിനെ വിവരങ്ങൾ പൂർണമായി അറിയിച്ചിട്ടുണ്ടെന്നും നികുതി റിട്ടേണിലടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സാൽവെ പറഞ്ഞു.

ADVERTISEMENT

പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടി ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലും ജഴ്സിയിലും 2013 ൽ ഓഫ്ഷോർ കമ്പനി ശൃംഖല ആരംഭിച്ചിരുന്നതായി രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഷെട്ടിയുടെ ട്രാവെലെക്സ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പാനമ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ചൈന തുടങ്ങിയ ഇടങ്ങളിൽ 81 ഓഫ്ഷോർ കമ്പനികളുണ്ടെന്നാണ് റിപ്പോർട്ട്. 2013 ലാണ് 50,000 ഡോളർ മൂലധനവുമായി ഷെട്ടി ഡയറക്ടറായി ബ്രേവ് സിറ്റി ഇന്റർനാഷനൽ ഹോൾഡിങ്സ് കമ്പനി ആരംഭിച്ചത്.

ബി.ആർ.ഷെട്ടിയുടെ ആസ്തികൾ ബ്രിട്ടനിലെ കോടതി ഫെബ്രുവരിയിൽ മരവിപ്പിച്ചിരുന്നു. യുഎഇയിൽ 1970ൽ സ്ഥാപിച്ച എൻഎംസി ഹെൽത്ത്, അക്കൗണ്ടിലെ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തകർന്നത്.

ADVERTISEMENT

കോഴക്കേസിലെ മനോജ് പ്രസാദിനും ഓഫ്ഷോർ കമ്പനി 

ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറും ‘റോ’യുടെ മുൻ ഡയറക്ടർ ദേവേശ്വർ പ്രസാദിന്റെ മകനുമായ മനോജ് പ്രസാദിനും ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ‌ കമ്പനിയുണ്ട്. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പോരിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായിരുന്നു മനോജ് പ്രസാദ്. ഹൈദരാബാദ് വ്യവസായി സതീഷ് സനയിൽ നിന്ന് ഇടനിലക്കാരനായ മനോജ് വഴി അസ്താന 5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന മൊഴി പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കോഴപ്പണം കൈപ്പറ്റാൻ ദുബായിൽ നിന്നു വരുന്നതിനിടെയാണ് മനോജ് പിടിയിലായത്. പിന്നീട് ഈ കേസിൽ അസ്താനയ്ക്ക് ക്ലീൻ ചിറ്റ് ലഭിച്ചു.

ADVERTISEMENT

English summary: Harish Salve and BR Shetty in Pandora papers