തോളിൽ കയ്യിട്ട് മോദി, ഫോട്ടോ പങ്കുവച്ച് യോഗി; ചർച്ചയായി ‘ഭാവി പ്രധാനമന്ത്രി’
ലക്‌നൗ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഗൗരവസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചതു സമൂഹമാധ്യമങ്ങളിൽ ‘ഭാവി പ്രധാനമന്ത്രി’ ചർച്ചയ്ക്കു തുടക്കമിട്ടു. ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗിയുടെ തോളിൽ കയ്യിട്ടു സംസാരത്തിലേർപ്പെട്ട മോദിയുടെ രണ്ടു

ലക്‌നൗ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഗൗരവസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചതു സമൂഹമാധ്യമങ്ങളിൽ ‘ഭാവി പ്രധാനമന്ത്രി’ ചർച്ചയ്ക്കു തുടക്കമിട്ടു. ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗിയുടെ തോളിൽ കയ്യിട്ടു സംസാരത്തിലേർപ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവച്ചത്. ‘പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു’ എന്നർഥമുള്ള ഹിന്ദി കവിതയും ഫോട്ടോകൾക്കൊപ്പം യോഗി പങ്കുവച്ചു.
യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചർച്ചകളും വിമർശനവും സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതികരിച്ചു.
English Summary: Yogi Adityanath shares photo with Narendra Modi