ആശുപത്രിയിലെത്തിയപ്പോൾ കോടതിയിലും കയറി പ്രജ്ഞ
മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂർ കോകില ബെൻ അംബാനി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കോടതിയിൽ ഹാജരായി. സമൻസ് ഇല്ലാതെ ഹാജരാവുകയായിരുന്നെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. മുംബൈയിലെത്തുമ്പോൾ ഹാജരാകണമെന്ന് മുൻപ് കോടതി നിർദേശിച്ചിരുന്നു. എൻഐഎ

മുംബൈ ∙ 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂർ കോകില ബെൻ അംബാനി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കോടതിയിൽ ഹാജരായി. സമൻസ് ഇല്ലാതെ ഹാജരാവുകയായിരുന്നെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. മുംബൈയിലെത്തുമ്പോൾ ഹാജരാകണമെന്ന് മുൻപ് കോടതി നിർദേശിച്ചിരുന്നു. എൻഐഎ അന്വേഷിക്കുന്ന കേസിലെ 7 പ്രതികളിൽ ഒരാളായ പ്രജ്ഞ, എല്ലാ വിചാരണ ദിവസങ്ങളിലും ഹാജരാകാനുള്ള ബുദ്ധിമുട്ട് അറിയിക്കുകയും കോടതി ഇളവ് നൽകുകയും ചെയ്തിരുന്നു.
2008 സെപ്റ്റംബർ 29ന് മാലെഗാവിൽ മസ്ജിദിനു സമീപം ബൈക്കിൽ സ്ഥാപിച്ച് ബോംബ് പൊട്ടിത്തെറിച്ച് 6 പേർ മരിക്കുകയും 100 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വിചാരണ നേരിടുന്നത്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Content Highlight: Pragya Singh Thakur