പതിഞ്ഞതെന്താവും ആ ‘പെൻഡ്രൈവിൽ’?; കരുത്തുറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെങ്ങനെ
ന്യൂഡൽഹി ∙ വിഐപികളെ കൊണ്ടുപോകുന്ന കരുത്തുറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെങ്ങനെ? കോപ്റ്ററിന്റെ അപകടത്തിന്റെ കാരണങ്ങളിലേക്കു വഴി തുറക്കുന്നതിൽ ബ്ലാക്ക് ബോക്സ് നിർണായകമാകും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറും (എഫ്ഡിആർ) കോക്പിറ്റ് വോയ്സ് റിക്കോർഡറും (സിവിആർ) ആണ് ബ്ലാക്ക് ബോക്സ്. അപകടമുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഇവ രണ്ടും ഇന്നലെ കണ്ടെത്തി... Black Box, Army Chopper Crash

ന്യൂഡൽഹി ∙ വിഐപികളെ കൊണ്ടുപോകുന്ന കരുത്തുറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെങ്ങനെ? കോപ്റ്ററിന്റെ അപകടത്തിന്റെ കാരണങ്ങളിലേക്കു വഴി തുറക്കുന്നതിൽ ബ്ലാക്ക് ബോക്സ് നിർണായകമാകും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറും (എഫ്ഡിആർ) കോക്പിറ്റ് വോയ്സ് റിക്കോർഡറും (സിവിആർ) ആണ് ബ്ലാക്ക് ബോക്സ്. അപകടമുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഇവ രണ്ടും ഇന്നലെ കണ്ടെത്തി. സാങ്കേതിക തകരാറാണോ പൈലറ്റിന്റെ കാഴ്ച മറഞ്ഞതു മൂലം മലയുടെ വശത്തോ മരങ്ങളിലോ ഇടിച്ചതാണോ അപകട കാരണമെന്ന് ഈ ഉപകരണങ്ങളുടെ പരിശോധനയിൽ വ്യക്തമാകും.
‘സി ഫിറ്റ്’ അപകടം
നിലവിൽ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ, പൈലറ്റിന്റെ കാഴ്ച മറഞ്ഞതു മൂലം മലയിലോ മരങ്ങളിലോ കോപ്റ്റർ ചെന്നിടിച്ചതാണ് അപകടത്തിനു കാരണമെന്ന് എയർ മാർഷൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ‘മനോരമ’യോടു പറഞ്ഞു. സേനാ ഭാഷയിൽ ഇത്തരത്തിലുള്ള അപകടങ്ങളെ ‘സി ഫിറ്റ്’ എന്നാണു വിശേഷിപ്പിക്കുന്നത്. ‘കൺട്രോൾഡ് ഫ്ലൈറ്റ് ഇന്റു ടെറെയ്ൻ’ എന്നാണ് ഇതിന്റെ പൂർണ രൂപം; അതായത് പൂർണ നിയന്ത്രണത്തിൽ പറക്കുന്നതിനിടെ പൈലറ്റിന്റെ കാഴ്ചമറയുകയും അതുവഴി ഹെലികോപ്റ്റർ ഏതെങ്കിലും വസ്തുവിൽ ചെന്നിടിക്കുകയും ചെയ്യുക. റാവത്ത് ഉൾപ്പെട്ട അപകടത്തിൽ ആ വസ്തു മലയോ മരങ്ങളോ ആകാം. വെല്ലിങ്‌ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഹെലിപ്പാഡ് അവിടത്തെ ഗോൾഫ് കോഴ്സിലാണ്. ചുറ്റും മലനിരകൾ. അവിടെ ലാൻഡ് ചെയ്യാൻ ഒരു കോപ്പയ്ക്കുള്ളിലേക്കെന്ന പോലെ പറന്നിറങ്ങണം. അതിനായി താഴ്ന്നപ്പോൾ കോടമഞ്ഞിൽ കാഴ്ച മറയുകയും മലയിലോ മരത്തിലോ ഇടിച്ച് അപകടമുണ്ടാവുകയും ചെയ്തതാവാം.
ഫ്ലൈറ്റ് ഡേറ്റ, വോയ്സ് ഡേറ്റ റിക്കോർഡറുകളുടെ പ്രാധാന്യം
ഹെലികോപ്റ്റർ എൻജിന്റെ പൂർണ വിശദാംശങ്ങൾ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ സൂക്ഷിക്കുന്നു. എൻജിന്റെ പ്രവർത്തനം, വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം എന്നിവ ഇതിൽ നിന്നറിയാം. വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം നേരിട്ടു കാണുന്നില്ലെന്ന കുറവ് മാത്രമേയുള്ളൂ; ബാക്കിയെല്ലാം എഫ്ഡിആർ നൽകും.
കോക്പിറ്റിൽ പൈലറ്റും സഹ പൈലറ്റും ഫ്ലൈറ്റ് എൻജിനീയറും തമ്മിലുള്ള സംഭാഷണങ്ങൾ റിക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്പിറ്റ് വോയ്സ് റിക്കോർഡർ. എൻജിനിൽ തീപിടിത്തമുണ്ടായാൽ ഡേറ്റ റിക്കോർഡർ അതു രേഖപ്പെടുത്തും. പക്ഷേ, മറ്റെവിടെയെങ്കിലുമാണു തീപിടിത്തമെങ്കിൽ വോയ്സ് റിക്കോർഡറിനെ ആശ്രയിക്കേണ്ടി വരും. തീപിടിത്തത്തെക്കുറിച്ച് പൈലറ്റ് സംസാരിക്കുന്നതിൽനിന്ന് അതു മനസ്സിലാക്കാം. അപകട സാഹചര്യങ്ങളെക്കുറിച്ച് പൈലറ്റ് പറയുന്നതും അദ്ദേഹത്തിന്റെ പരിഭ്രാന്തിയുമെല്ലാം ഇതിൽനിന്നു ലഭിക്കും; അതുവഴി അപകട കാരണങ്ങളെക്കുറിച്ചുള്ള സൂചനയും.
റഷ്യൻ സഹായം
ഇരു ഉപകരണങ്ങളും റെക്കോർഡ് ചെയ്യുന്ന വിവരങ്ങൾ അതിനുള്ളിലെ പെൻഡ്രൈവ് പോലുള്ള വസ്തുവിലാണ് സൂക്ഷിക്കുന്നത്. തീപിടിത്തതിൽ ഇതു നശിച്ചിട്ടുണ്ടെങ്കിൽ അവയിലെ വിവരങ്ങൾ വീണ്ടെടുക്കാൻ റഷ്യൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടേണ്ടി വരും. അപകടത്തിൽപ്പെട്ട മി 17 വി 5 കോപ്റ്റർ റഷ്യൻ നിർമിതമാണ്. തീപിടിത്തത്തിൽ കേടുപാട് പറ്റിയിട്ടില്ലെങ്കിൽ ഉപകരണങ്ങൾ സേനയിലെ സാങ്കേതിക വിദഗ്ധർക്കു നേരിട്ടു പരിശോധിക്കാൻ സാധിക്കും.
English Summary: Chopper crash: Mi-17V5 cockpit voice recorder, flight Data Recorder found