രാഷ്ട്രപതി കോവിന്ദിന് ബംഗ്ലദേശിൽ ഉജ്വല വരവേൽപ്
ധാക്ക ∙ ഷെയ്ഖ് മുജിബുർ റഹ്മാന് ആദരമർപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ത്രിദിന ബംഗ്ലദേശ് സന്ദർശനത്തിന് തുടക്കം കുറിച്ചു. ബംഗബന്ധു സ്മാരക മ്യൂസിയം രാഷ്ട്രപതി സന്ദർശിച്ചു. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായെത്തി | Ram Nath Kovind | Manorama News

ധാക്ക ∙ ഷെയ്ഖ് മുജിബുർ റഹ്മാന് ആദരമർപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ത്രിദിന ബംഗ്ലദേശ് സന്ദർശനത്തിന് തുടക്കം കുറിച്ചു. ബംഗബന്ധു സ്മാരക മ്യൂസിയം രാഷ്ട്രപതി സന്ദർശിച്ചു. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായെത്തിയ ഇന്ത്യൻ രാഷ്ട്രപതിക്ക് ബംഗ്ലദേശ് ഉജ്വല വരവേൽപ് നൽകി.
വിമാനത്താവളത്തിൽ രാഷ്ട്രപതിയെയും ഭാര്യ സവിത കോവിന്ദിനെയും മകൾ സ്വാതി കോവിന്ദിനെയും ബംഗ്ലദേശ് പ്രസിഡന്റ് എം.അബ്ദുൽ ഹമീദും ഭാര്യ റഷീദ ഖാനവും സ്വീകരിച്ചു. 3 സേനകളും അണിനിരന്ന ഗാർഡ് ഓഫ് ഓണറിനു ശേഷം വിമാനത്താവളത്തിൽ നിന്ന് സവറിലെ ദേശീയ സ്മാരകത്തിലേക്കുള്ള രാഷ്ട്രപതിയുടെ യാത്രയിൽ സേന അകമ്പടി സേവിച്ചു. 1971 ലെ യുദ്ധത്തിൽ രക്തസാക്ഷികളായ ഇന്ത്യൻ ജവാന്മാർക്കും ബംഗ്ലദേശ് സ്വാതന്ത്ര്യപ്പോരാളികൾക്കും രാഷ്ട്രപതി ആദരമർപ്പിച്ചു.
ഇന്നു രാവിലെ ബംഗ്ലദേശിന്റെ വിജയദിന സുവർണ ജൂബിലി പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് സ്വാതന്ത്ര്യപ്പോരാളികൾക്ക് ആദരമർപ്പിച്ചുള്ള ചടങ്ങിലും പങ്കെടുക്കും. നാളെ ധാക്കയിലെ റംമ്നയിൽ കാളി ക്ഷേത്രത്തിന്റെ നവീകരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി ഉച്ചയോടെ മടങ്ങും.
English Summary: Grand welcome for president Ram Nath Kovind in Bangladesh