നിർബന്ധിത മതംമാറ്റം തടയൽ: ബില്ലിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം
ബെംഗളൂരു ∙ നിർബന്ധിത മതപരിവർത്തനത്തിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ’ ബില്ലിന് കർണാടക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമ്മർദത്തിലൂടെ മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ വിധിക്കുന്ന കരടു ബില്ലിലെ വ്യവസ്ഥകളിൽ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ല. | Karnataka | Manorama News

ബെംഗളൂരു ∙ നിർബന്ധിത മതപരിവർത്തനത്തിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ’ ബില്ലിന് കർണാടക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമ്മർദത്തിലൂടെ മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ വിധിക്കുന്ന കരടു ബില്ലിലെ വ്യവസ്ഥകളിൽ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ല.
24 വരെയുള്ള നിയമസഭാ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണു ബിജെപി സർക്കാരിന്റെ നീക്കം. പ്രതിപക്ഷ പാർട്ടികളുടെയും ക്രൈസ്തവ സമൂഹത്തിന്റെയും കടുത്ത എതിർപ്പു വകവയ്ക്കാതെയാണു നടപടി. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസിനൊപ്പം ദളും അറിയിച്ചിട്ടുണ്ട്.
തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനിച്ചോ, വഞ്ചിച്ചോ, ആനുകൂല്യങ്ങൾ നൽകി വശംവദരാക്കിയോ, വിവാഹത്തിനു വേണ്ടിയോ, സമ്മർദം ചെലുത്തിയോ ഉള്ള മതം മാറ്റം തടയാനാണു നിയമം. പൊതുവായ കേസുകളിൽ 3– 5 വർഷം വരെ തടവും 25000 രൂപ പിഴയുമാണു ശിക്ഷ.
പരിവർത്തനം ചെയ്തവരിൽ സ്ത്രീകളോ, പ്രായപൂർത്തിയാകത്തവരോ, പട്ടികവിഭാഗക്കാരോ ഉണ്ടെങ്കിൽ തടവ് 10 വർഷം വരെയാകാം. കൂട്ട പരിവർത്തന കേസുകളിൽ 3-10 വർഷവും വരെ തടവും 1 ലക്ഷം രൂപ പിഴയുമാണു ശിക്ഷ. നിർബന്ധിച്ചുള്ള മതം മാറ്റമാണെന്നു തെളിഞ്ഞാൽ കുറ്റക്കാർ മതം മാറിയവർക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകണമെന്നാണു വ്യവസ്ഥ.
English Summary: Anti conversion bill cleared by karnataka cabinet