ബെംഗളൂരു ∙ കർണാടക നിയമസഭ പാസാക്കിയ മതവിശ്വാസ സംരക്ഷണ ബില്ലിനെ നിയമപരമായി നേരിടാൻ 14 ബിഷപ്പുമാരുടെ കൂട്ടായ്മ രംഗത്തിറങ്ങുമെന്നു മൈസൂരു ബിഷപ് കെ.എ.വില്യംസ് അറിയിച്ചു. ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമൂഹം ആരെയും മതപരിവർത്തനത്തിനു നിർബന്ധിക്കുന്നില്ല. | Anti Conversion bill | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടക നിയമസഭ പാസാക്കിയ മതവിശ്വാസ സംരക്ഷണ ബില്ലിനെ നിയമപരമായി നേരിടാൻ 14 ബിഷപ്പുമാരുടെ കൂട്ടായ്മ രംഗത്തിറങ്ങുമെന്നു മൈസൂരു ബിഷപ് കെ.എ.വില്യംസ് അറിയിച്ചു. ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമൂഹം ആരെയും മതപരിവർത്തനത്തിനു നിർബന്ധിക്കുന്നില്ല. നിർബന്ധിത മതംമാറ്റം തെളിഞ്ഞാൽ ശിക്ഷ നൽകാൻ നിലവിൽ നിയമവ്യവസ്ഥയുണ്ട്. ഇതിനായി പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബെംഗളൂരു ആർച്ച് ബിഷപ്പും കർണാടക റീജൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായ ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ ക്രൈസ്തവ കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. 

ADVERTISEMENT

അതേസമയം, നിർബന്ധിത മതപരിവർത്തനം തടയാൻ ജില്ലാ തലത്തിൽ നാളെ മുതൽ ദൗത്യ സേനകളെ നിയോഗിക്കുമെന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റും ആന്ദോള മഠാധിപതിയുമായ സ്വാമി സിദ്ധലിംഗ പറഞ്ഞു. സ്വമേധയാ മതം മാറുന്ന ആരെയും തടയില്ലെന്നും നിർബന്ധിച്ചു ക്രിസ്തുമതത്തിലേക്ക് മാറ്റിയവരെ തിരിച്ചുകൊണ്ടു വരാൻ ശ്രമം നടത്തുമെന്നും അറിയിച്ചു. 

അതിനിടെ, ചിക്കബെല്ലാപുരയിൽ സെന്റ് ജോസഫ്സ് പള്ളിയുടെ കുരിശടിയിലെ സെന്റ് ആന്റണി പ്രതിമ സാമൂഹിക വിരുദ്ധർ തകർത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കുരിശടിയുടെ ചില്ലുകൂടാരം പൊട്ടിച്ചാണു പ്രതിമ നശിപ്പിച്ചതെന്നും പള്ളി തകർത്തെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് അറിയിച്ചു.

ADVERTISEMENT

Content Highlight: Anti Conversion bill