പുതുവർഷത്തിൽ 4 വാക്സീനുകൾ കൂടി; നേസൽ വാക്സീൻ ഫലപ്രദമെന്നു സൂചന
ന്യൂഡൽഹി ∙ വാക്സീൻ ക്ഷാമം നിലവിൽ ഇല്ലെങ്കിലും ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് ജനുവരിയിൽ കൂടുതൽ വാക്സീനുകൾ എത്തും. മൂക്കിലൂടെ നൽകുന്ന വാക്സീൻ, സൈഡസ് കാഡിലയുടെ ആദ്യ ഡിഎൻഎ വാക്സീനായ... Vaccine, Covid, India

ന്യൂഡൽഹി ∙ വാക്സീൻ ക്ഷാമം നിലവിൽ ഇല്ലെങ്കിലും ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് ജനുവരിയിൽ കൂടുതൽ വാക്സീനുകൾ എത്തും.
മൂക്കിലൂടെ നൽകുന്ന വാക്സീൻ, സൈഡസ് കാഡിലയുടെ ആദ്യ ഡിഎൻഎ വാക്സീനായ സൈകോവ്–ഡി, ബയോളജിക്കൽ ഇയുടെ കോർബെവാക്സ്, സീറം ഇന്ത്യയിലെത്തിക്കുന്ന കോവോവാക്സ് എന്നിവയും വൈകാതെ ലഭ്യമാകും.
കുത്തിവയ്ക്കുന്നതരം വാക്സീനെക്കാൾ നേസൽ വാക്സീൻ ഫലപ്രദമാണെന്നാണു സൂചനകൾ. ഒരു ഡോസ് മതിയെന്നതും പ്രത്യേകതയാണ്. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീനുള്ള അനുമതി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്. കോർബെവാക്സ് 30 കോടി ഡോസ് ലഭ്യമാക്കാൻ ഓർഡർ നേരത്തെ നൽകിയിരുന്നു.
നേരത്തേയെടുത്ത വാക്സീൻ തന്നെയാകും തൽക്കാലം മൂന്നാം ഡോസായി നൽകുകയെങ്കിലും വാക്സീൻ മാറ്റി നൽകുന്നതു പിന്നീടു പരിഗണിക്കും. നിലവിൽ വാക്സീൻ ക്ഷാമം ഇല്ലെന്നതും വ്യത്യസ്ത വാക്സീൻ ഡോസ് നൽകുന്നതിന്റെ ഫലപ്രാപ്തി സംബന്ധിച്ചു ശാസ്ത്രീയ തെളിവ് ഇല്ലാത്തതുമാണു കരുതൽ ഡോസിൽ പരീക്ഷണം വേണ്ടെന്ന തീരുമാനത്തിനു പിന്നിൽ. അതേസമയം, മൂന്നാം ഡോസായി മറ്റൊരു വാക്സീൻ നൽകുന്നതു വഴി കൂടുതൽ മെച്ചപ്പെട്ട പ്രതിരോധം ലഭിക്കുമെന്നു വിദേശത്തു നടത്തിയ ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
English Summary: 4 covid vaccines in newyear