ന്യൂഡൽഹി ∙ 15–18 പ്രായക്കാർക്കു വാക്സീൻ നൽകാനുള്ള തീരുമാനം ശാസ്ത്രീയ നിർദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിക്കുമ്പോൾ നടപടിയിൽ സംശയം ഉന്നയിച്ച് എയിംസിലെ എപ്പിഡെമിയോളജിസ്റ്റ് ഉൾപ്പെടെ രംഗത്ത്... Covid, Corona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 15–18 പ്രായക്കാർക്കു വാക്സീൻ നൽകാനുള്ള തീരുമാനം ശാസ്ത്രീയ നിർദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിക്കുമ്പോൾ നടപടിയിൽ സംശയം ഉന്നയിച്ച് എയിംസിലെ എപ്പിഡെമിയോളജിസ്റ്റ് ഉൾപ്പെടെ രംഗത്ത്. കുട്ടികൾക്ക് നൽകാൻ പോകുന്ന കോവാക്സിന്റെ ട്രയലിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കൂടിയായിരുന്ന ഡോ. സഞ്ജയ് കെ. റായ് ആണ് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചത്. തീരുമാനത്തെ അശാസ്ത്രീയം എന്നു വിശേഷിപ്പിച്ച അദ്ദേഹം ഇതുകൊണ്ടു അധിക നേട്ടമുണ്ടാകില്ലെന്നും വിലയിരുത്തി. ഈ തീരുമാനത്തിലേക്കു കടക്കും മുൻപ്, കുട്ടികളിൽ കുത്തിവയ്പ് നടത്തിയ മറ്റു രാജ്യങ്ങളിലെ സ്ഥിതി കൂടി വിലയിരുത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന വാദമാണ് ഇന്നലെയും ആരോഗ്യമന്ത്രാലയം ആവർത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിനു തലേന്ന് ആരോഗ്യമന്ത്രാലയം വിളിച്ച മാധ്യമ സമ്മേളനത്തിൽ പക്ഷേ, കുട്ടികൾക്കു വാക്സീൻ നൽകുന്ന കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണു പറഞ്ഞത്. .

ADVERTISEMENT

ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും പഠനങ്ങൾ തുടരുന്നുവെന്ന നിലപാടായിരുന്നു ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സ്വീകരിച്ചത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സീനുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ എങ്ങനെ പ്രതികരിക്കുമെന്നു മനസ്സിലാക്കി വരുന്നതേയുള്ളൂവെന്നു ഐസിഎംആർ പറഞ്ഞിരുന്നു. ഒറ്റദിവസം കൊണ്ട് ഇക്കാര്യത്തിൽ എന്തു മാറ്റമാണു വന്നതെന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.

English Summary: Centre's decision on Covid vaccination for kids 'unscientific': Senior AIIMS epidemiologist