സംവരണക്കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശനം തടസ്സപ്പെടുത്തരുത്: കേന്ദ്രം
സംവരണ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശന കൗൺസലിങ് തടസ്സപ്പെടുത്തരുതെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കൗൺസലിങ് നടത്തുന്നത് കേസ് തള്ളുന്നതിനു തുല്യമാണെന്ന് ഹർജിക്കാർ വാദിച്ചു...Medical admission collage admission, Medical admission Reservation ,

ന്യൂഡൽഹി ∙ സംവരണ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശന കൗൺസലിങ് തടസ്സപ്പെടുത്തരുതെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കൗൺസലിങ് നടത്തുന്നത് കേസ് തള്ളുന്നതിനു തുല്യമാണെന്ന് ഹർജിക്കാർ വാദിച്ചു.
അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ മുന്നാക്ക (ഇഡബ്ല്യുഎസ്), ഒബിസി സംവരണം ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇന്നും വാദം തുടരും. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കൗൺസലിങ് നിർത്തിവയ്ക്കാമെന്നു കഴിഞ്ഞ നവംബർ 25നു കോടതിക്ക് സർക്കാർ ഉറപ്പുനൽകിയപ്പോൾ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിരുന്നില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മെഡിക്കൽ യുജി, പിജി കോഴ്സുകൾക്കുള്ള കൗൺസലിങ് തടസ്സപ്പെട്ടിരിക്കുകയാണ്. കൗൺസലിങ് വൈകരുതെന്ന റസിഡന്റ് ഡോക്ടർമാരുടെ ആവശ്യം പരിഗണിക്കണം. ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളുടെ അവകാശം നിരസിക്കുന്ന നിലപാടു സർക്കാർ അംഗീകരിക്കില്ലെന്നും മേത്ത വാദിച്ചു.
എന്നാൽ, ഇഡബ്ല്യുഎസ് വരുമാന പരിധി 8 ലക്ഷം രൂപയെന്ന നിലപാട് അംഗീകരിച്ചുള്ള കൗൺസലിങ് അനുവദിക്കരുതെന്ന് ഹർജിക്കാരായ വിദ്യാർഥികൾക്കുവേണ്ടി ശ്യാം ദിവാൻ വാദിച്ചു. പ്രവേശനപരീക്ഷാ വിജ്ഞാപനം വന്ന് മാസങ്ങൾക്കുശേഷമാണ് സംവരണ വ്യവസ്ഥകളുടെ വിജ്ഞാപനം വന്നത്. ഇടയ്ക്കുവച്ച് വ്യവസ്ഥകൾ മാറ്റുന്നത് അംഗീകരിക്കാനാവില്ല. ഒറ്റയടിക്ക് ജനറൽ ക്വോട്ടയിലെ 2500 സീറ്റുകളാണ് ഇല്ലാതായത്.
അഖിലേന്ത്യാ ക്വോട്ട ഏർപ്പെടുത്തിയത് കോടതി ഉത്തരവിലൂടെയാണ്. അതു സർക്കാർ ഉത്തരവിലൂടെ മാറ്റാൻ അനുവദിക്കരുത്. പിജി കോഴ്സുകൾക്കു മിനിമം സംവരണമേ പാടുള്ളു. സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകൾക്ക് സംവരണം പാടില്ലെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. പല വിഷയത്തിലും സൂപ്പർ സ്പെഷ്യൽറ്റിയെന്നത് പിജിയിൽ അവസാനിക്കും. അപ്പോൾ, സൂപ്പർ സ്പെഷ്യൽറ്റിയുടെ തത്വം പിജിക്കും ബാധകമാകണമെന്നു ദിവാൻ പറഞ്ഞു.
വീടിന്റെ വലുപ്പം: ഇളവ് കേരളത്തിന്റെ ഇടപെടൽ മൂലം
ന്യൂഡൽഹി ∙ അടുത്ത അക്കാദമിക വർഷം മുതൽ വീടിന്റെ വലുപ്പം മുന്നാക്ക സംവരണത്തിനു പരിഗണിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ശുപാർശ നൽകാൻ പ്രധാന കാരണമായത് കേരളത്തിന്റെ നിലപാട്. മുനിസിപ്പൽ മേഖലയിൽ ബാധകമാകുന്ന കെട്ടിടനിർമാണ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം എതിർപ്പുന്നയിച്ചത്. ഇക്കാര്യം സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രം 2019 ൽ നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച്, മുനിസിപ്പൽ മേഖലയിൽ 100 ചതുരശ്ര യാഡ്, അല്ലാത്ത മേഖലകളിൽ 200 യാഡ് വലുപ്പമുള്ള വീടുകളുള്ളവർക്കും 1000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള ഫ്ലാറ്റ് ഉള്ളവർക്കും ആനുകൂല്യം ലഭിക്കില്ല. എന്നാൽ, സംസ്ഥാനത്തെ ചട്ടമനുസരിച്ച് മുനിസിപ്പൽ മേഖലയിൽ വീടിന് അനുമതി ലഭിക്കണമെങ്കിൽ 3 സെന്റ് സ്ഥലമെങ്കിലും വേണമെന്ന സ്ഥിതിക്ക് നിലവിലെ വ്യവസ്ഥ പ്രായോഗികമല്ലെന്നു കേരളം ചൂണ്ടിക്കാട്ടി.
വിസ്തൃതി പരിധി ഉയർത്തുന്നതാകും ഉചിതമെന്നും കേരളം നിർദേശിച്ചു. എന്നാൽ, പരിധി ഉയർത്തുന്നത് മുംബൈ പോലുള്ള നഗരങ്ങളിൽ വീടുള്ളവർക്ക് പ്രശ്നമാകുമെന്നു സമിതി വിലയിരുത്തി. തുടർന്നാണ് വ്യവസ്ഥ ഒഴിവാക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തിയത്.
English Summary: SC on Medical admission and reservation