ഗോവയിൽ കുത്തൊഴുക്ക് തുടരുന്നു; ലോബോയ്ക്കെതിരെ ജോസഫ് സിക്കേര സ്ഥാനാർഥി
മുംബൈ ∙ ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിലേക്കു | Goa Assembly elections 2022 | Manorama News

മുംബൈ ∙ ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിലേക്കു മാറിയ ജോസഫ് ഇന്നലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
അതിനിടെ, ബിജെപി മുൻ സംസ്ഥാന നിർവാഹക സമിതിയംഗം സുദത്ത് കോർഗാവൻകറും അനുയായികളും കോൺഗ്രസിൽ ചേർന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണിത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ പ്രാദേശിക നേതാവ് സച്ചിൻ കിട്‌ലേക്കറും കോൺഗ്രസിൽ ചേർന്നു. സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസ് നേതാവും മുൻ ടൂറിസം മന്ത്രിയുമായ ഫ്രാൻസിസ്കോ മിക്കി പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാർഥിപ്പട്ടിക തൃണമൂൽ കോൺഗ്രസ് പുറത്തിറക്കി. ഇതോടെ, ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികൾ 24 ആയി. കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് രാഖി നായിക്, മുൻ കോൺഗ്രസ് നേതാവ് സൈഫുല്ല ഖാൻ എന്നിവർ തൃണമൂൽ പട്ടികയിലുണ്ട്.
Content Highlight: Goa Assembly elections 2022