മണിപ്പുരിൽ കോൺഗ്രസ്– ഇടതു സഖ്യം
കൊൽക്കത്ത ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഉൾപ്പെടുത്തി കോൺഗ്രസ് സഖ്യം. സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നീ പാർട്ടികളെ ഉൾപ്പെടുത്തി കോൺഗ്രസ് വിശാലസഖ്യം രൂപീകരിച്ചു. ഫെബ്രുവരി 27നും മാർച്ച് 3നും നടക്കുന്ന തിരഞ്ഞെടുപ്പിൽ | Manipur Assembly Elections 2022 | Manorama News

കൊൽക്കത്ത ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഉൾപ്പെടുത്തി കോൺഗ്രസ് സഖ്യം. സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നീ പാർട്ടികളെ ഉൾപ്പെടുത്തി കോൺഗ്രസ് വിശാലസഖ്യം രൂപീകരിച്ചു.
ഫെബ്രുവരി 27നും മാർച്ച് 3നും നടക്കുന്ന തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്ന 40 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സിപിഐ മത്സരിക്കുന്ന 2 സീറ്റുകളിലൊന്നായ കാക്ചിങ്ങും ഉൾപ്പെടും. ഇവിടെ ഇരുപാർട്ടികളും സൗഹൃദ മത്സരത്തിലായിരിക്കും.
മണിപ്പുരിൽ നേരത്തെയും കോൺഗ്രസ് മതനിരപേക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും 3 തവണ മുഖ്യമന്ത്രിയുമായ ഇബോബി സിങ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുറത്തുവരുന്ന സർവേ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പിൽ ബിജെപി 33 മുതൽ 37 വരെ സീറ്റ് നേടും. കോൺഗ്രസിന് 13-17 വരെ സീറ്റ് ലഭിക്കും. ബിജെപിയുടെ സഖ്യകക്ഷികളായ എൻപിഎഫ് 4 മുതൽ 6 വരെ സീറ്റും എൻപിപി 2 മുതൽ 4 വരെ സീറ്റും നേടും.
English Summary: Congress - left alliance in Manipur