ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ സ്വതന്ത്ര എംഎൽഎ അശാബുദ്ധീൻ ജനതാദളിൽ (യു) ചേർന്നു. തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ, എംഎൽഎ സ്ഥാനം രാജിവച്ചശേഷമാണു ദളിൽ ചേർന്നത്. ബിജെപി സർക്കാരിനു പിന്തുണ നൽകിവരികയായിരുന്നു. 

കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട എംഎൽഎ ജൊയ്കിഷൻ സിങ്ങും കഴിഞ്ഞ ദിവസം ജനതാദൾ (യു)വിൽ ചേർന്നു. തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു കൂടുതൽ നേതാക്കളെ പിടിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണ്. അതേസമയം, സീറ്റ് കിട്ടാത്തതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഖുറൈജം രത്നകുമാർ സിങ് പാർട്ടി വിട്ടു. 

2017 ലെ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ കോൺഗ്രസ് 28 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായെങ്കിലും 21 സീറ്റ് നേടിയ ബിജെപിയാണു ചെറുകക്ഷികളുടെയും അശാബുദ്ധീന്റെയും പിന്തുണയോടെ സർക്കാരുണ്ടാക്കിയത്. ഫെബ്രുവരി 27 നും മാർച്ച് 3നുമാണു തിരഞ്ഞെടുപ്പ്.

English Summary: Independent MLA in Manipur joins Janata Dal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com