മണിപ്പുരിൽ ഒഴുക്കും തിരിച്ചൊഴുക്കും; സീറ്റ് കിട്ടാത്ത ബിജെപി നേതാക്കൾ കോൺഗ്രസിൽ
കൊൽക്കത്ത ∙ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മണിപ്പുർ ബിജെപിയിൽ ഉണ്ടായ കലാപത്തിന് ശമനമില്ല. പല പ്രമുഖരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. പി.ശരത് ചന്ദ്ര എംഎൽഎ, മുൻ മന്ത്രി എൻ.ബിരേൻ, മുതിർന്ന നേതാവ് എൻ. ജോയ്കുമാർ തുടങ്ങി നിരവധി ബിജെപി നേതാക്കളും അണികളും ആണ് കോൺഗ്രസിലെത്തിയത്. | Manipur Assembly Elections 2022 | Manorama News

കൊൽക്കത്ത ∙ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മണിപ്പുർ ബിജെപിയിൽ ഉണ്ടായ കലാപത്തിന് ശമനമില്ല. പല പ്രമുഖരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. പി.ശരത് ചന്ദ്ര എംഎൽഎ, മുൻ മന്ത്രി എൻ.ബിരേൻ, മുതിർന്ന നേതാവ് എൻ. ജോയ്കുമാർ തുടങ്ങി നിരവധി ബിജെപി നേതാക്കളും അണികളും ആണ് കോൺഗ്രസിലെത്തിയത്.
കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ നേതാക്കൾക്ക് സീറ്റ് നൽകിയതോടെയാണ് പലർക്കും സീറ്റു കിട്ടാതെ വന്നത്. മൊയ്റാങ് എംഎൽഎയായ ശരത് ചന്ദ്രയ്ക്കു പകരം കോൺഗ്രസിൽ നിന്ന് എത്തിയ പൃഥ്വിരാജിനാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 400 വോട്ടിന് ശരത് ചന്ദ്രയോട് പരാജയപ്പെട്ടയാളാണ് പൃഥ്വിരാജ്.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി നേതാക്കളുടെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി ഓഫിസ് അടിച്ചുതകർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെയും കോലം കത്തിച്ചാണ് അക്രമങ്ങൾ അരങ്ങേറിയത്.
ബിജെപി നേതാക്കളായ ടി.അരുൺകുമാർ, ബൃന്ദ എന്നിവർ ജനതാദളിൽ (യു) ചേർന്നു. നേരത്തേ ബിജെപി എംഎൽഎ കെ ജോയ്കിഷൻ, മുൻ മന്ത്രി അബ്ദുൽനാസർ എന്നിവരും ജനതാദളിൽ ചേർന്നിരുന്നു.
English Summary: BJP leaders join Congress in Manipur