സംസ്ഥാനമൊട്ടാകെ ഓട്ടപ്രദക്ഷിണത്തിലാണ് മദൻ കൗശിക്. മുൻ മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ കൗശിക്കിന് താൻ മത്സരിക്കുന്ന ഹരിദ്വാറിൽ ഒതുങ്ങിക്കൂടാൻ കഴിയില്ല. തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ച ഹരിദ്വാർ മണ്ഡലത്തിലെ ജനങ്ങളെ വിശ്വസിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനമൊട്ടാകെ ഓട്ടപ്രദക്ഷിണത്തിലാണ് മദൻ കൗശിക്. മുൻ മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ കൗശിക്കിന് താൻ മത്സരിക്കുന്ന ഹരിദ്വാറിൽ ഒതുങ്ങിക്കൂടാൻ കഴിയില്ല. തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ച ഹരിദ്വാർ മണ്ഡലത്തിലെ ജനങ്ങളെ വിശ്വസിച്ച് ഓടിനടക്കുകയാണ് മദൻ. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഡെറാഡൂണിൽ പുറത്തിറക്കുന്ന ചടങ്ങിൽ വ്യാപൃതനായിരുന്നു ഇന്നലെ കൗശിക്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പത്രിക പുറത്തിറക്കിയത്.

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷം 2002 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു മുതൽ ഹരിദ്വാറിനെ പ്രതിനിധീകരിക്കുന്നത് മദൻ കൗശിക് ആണ്. പ്രമുഖ തീർഥാടന കേന്ദ്രമായ ഹരിദ്വാർ കോട്ടയായാണ് ബിജെപി കരുതുന്നത്. തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് ഹരിദ്വാറിലേക്കുള്ള വഴിയരികിലെ പല വീടുകളുടെയും കടകളുടെയും മുകളിൽ നിറയെ ബിജെപിയുടെയും കോൺഗ്രസിന്റെയും കൊടികളാണ്. തിരഞ്ഞെടുപ്പിൽ സ്വന്തം ശക്തി പ്രതിയോഗികളെ ബോധ്യപ്പെടുത്താനുള്ള ‘കൊടിയേറ്റ്’ ഏറെ പ്രകടം ഹരിദ്വാർ മണ്ഡലത്തിലാണ്.

ADVERTISEMENT

2017 ലെ തിരഞ്ഞെടുപ്പിൽ 35,927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മദൻ കൗശിക് കോൺഗ്രസ് സ്ഥാനാർഥി ബ്രഹ്മസ്വരൂപ് ബ്രഹ്മചാരിയെ തോൽപിച്ചത്. സത്പാൽ ബ്രഹ്മചാരിയാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി. ഹരിദ്വാറിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴുമെന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പു കാര്യാലയ ചുമതലക്കാരൻ അമൻ റാത്തോഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപി, കോൺഗ്രസ് എന്നിവ കഴിഞ്ഞാൽ മണ്ഡലത്തിൽ സ്വാധീനമുള്ള ബിഎസ്പിക്കു വേണ്ടി മത്സരിക്കുന്നത് ചരൺസിങ് സെയ്നിയാണ്. ആംആദ്മി പാർട്ടി, എസ്പി, രാഷ്ട്രവാദി വികാസ് പാർട്ടി, ക്രാന്തി ദൾ എന്നിവയുടെ സ്ഥാനാർഥികളും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

Content Highlights: Madan Kaushik, Uttarakhand Assembly Elections 2022, BJP