ADVERTISEMENT

അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഏറ്റവും ആവശ്യം സമാധാനവും സുരക്ഷയുമാണെന്നും അതുറപ്പാക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാൻ ജീവൻ നൽകാൻ പോലും കോൺഗ്രസ് തയാറാണ്.

പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാർട്ടിയാണു കോൺഗ്രസ്. പരീക്ഷണം നടത്താനുള്ള സമയമല്ലിത്. പഞ്ചാബിനെ പരീക്ഷണശാലയാക്കരുത്. പഞ്ചാബിൽ ലഹരിമരുന്ന് വിപത്ത് വ്യാപകമാണെന്ന് അകാലിദൾ – ബിജെപി സഖ്യം ഭരിച്ചിരുന്ന കാലത്ത് ഞാൻ പറഞ്ഞപ്പോൾ, ബിജെപി എന്നെ പരിഹസിച്ചു. ഇപ്പോൾ അതേ കാര്യം കേന്ദ്രമന്ത്രി അമിത് ഷാ പറയുന്നു.

കൃഷി നിയമങ്ങൾക്കെതിരെ കോവിഡ് കാലത്ത് കൊടും തണുപ്പേറ്റ് കർഷകർ തെരുവിൽ സമരം ചെയ്തു. തെറ്റുപറ്റിയെന്ന് ഒരു വർഷത്തിനു ശേഷം നരേന്ദ്ര മോദി പറഞ്ഞു.പ്രക്ഷോഭത്തിനിടെ മരിച്ച എഴുന്നൂറോളം കർഷകരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ പോലും കേന്ദ്രം തയാറായില്ല. കൃഷി നിയമങ്ങൾ എന്തിനായിരുന്നുവെന്നു ചോദിച്ചാൽ മോദിക്കു മിണ്ടില്ല. ആം ആദ്മി പാർട്ടിക്കു പഞ്ചാബിനെ മനസ്സിലാക്കാനാവില്ല. ഡൽഹിയിൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ ആം ആദ്മി എവിടെയായിരുന്നു? രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത് കോൺഗ്രസ് പ്രവർത്തകരാണ് – രാഹുൽ പറഞ്ഞു. 

Content Highlight: Punjab Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com