ന്യൂഡൽഹി∙ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരം. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി. ഗോവയിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്– 79%. ഉത്തരാഖണ്ഡിൽ 62% പേരും.... Uttarakhand Polls News, Uttarkhand Polls Malayalam News, Uttarakhand Polls Updates, Uttarakhand Malayalam News, Goa Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരം. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി. 

ഗോവയിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്– 79%. ഉത്തരാഖണ്ഡിൽ 62% പേരും യുപിയിൽ 61% പേരും വോട്ടു ചെയ്തു. ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്– 68.33%. ഗോവയിൽ സാൻക്വലിം മണ്ഡലത്തിൽ 78.94 % പോളിങ് രേഖപ്പെടുത്തി.

ADVERTISEMENT

ഒരിടത്തും ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ഗോവയിലെ 40 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും യുപിയിൽ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലുമാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഭാര്യ റീത്തയ്ക്കൊപ്പം. രാജ്ഭവൻ ഉൾപ്പെടുന്ന താലിഗാവ് മണ്ഡലത്തിലെ സ്കൂളിലായിരുന്നു ബൂത്ത്. കോഴിക്കോട്ടെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്ത ശേഷമാണ് ഗോവയിൽ പേരു ചേർത്തത്.

യുപിയിൽ 30 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ളതാണ് ഈ ജില്ലകളിലെ ഏറെ മണ്ഡലങ്ങളും. 2017ൽ 55 സീറ്റുകളിൽ 38 സീറ്റ് ബിജെപി നേടി. സമാജ്‌വാദി പാർട്ടി 15 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും വിജയിച്ചു. സഹാറൻപുരിൽ പോളിങ് ഓഫിസർ റാഷിദ് അലിയെ വോട്ടെടുപ്പു ദിവസം പുലർച്ചെ ബൂത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. 

ADVERTISEMENT

English Summary: Uttarakhand and Goa Record Decent Turnout in Polling