അശ്ലീല ദൃശ്യം അയച്ച് പണം തട്ടാൻ ശ്രമം; പ്രജ്ഞ ഠാക്കൂറിന്റെ പരാതിയിൽ അറസ്റ്റ്
ഭോപാൽ ∙ ബിജെപി എംപിയായ പ്രജ്ഞ സിങ് ഠാക്കൂറിന് അശ്ലീല ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. രാജസ്ഥാൻ ഭരത്പുർ സ്വദേശികളായ വാരിസ് ഖാൻ (23), റബീൻ ഖാൻ (21) എന്നിവരെയാണ് എംപിയുടെ പരാതി

ഭോപാൽ ∙ ബിജെപി എംപിയായ പ്രജ്ഞ സിങ് ഠാക്കൂറിന് അശ്ലീല ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സഹോദരൻമാർ അറസ്റ്റിൽ. രാജസ്ഥാൻ ഭരത്പുർ സ്വദേശികളായ വാരിസ് ഖാൻ (23), റബീൻ ഖാൻ (21) എന്നിവരെയാണ് എംപിയുടെ പരാതി അന്വേഷിച്ച പൊലീസ് പിടികൂടിയത്.
ഈ മാസം 7നാണ് അജ്ഞാത നമ്പറിൽ നിന്ന് പ്രജ്ഞയ്ക്ക് വിഡിയോ കോൾ വന്നത്. തുടർന്ന് അശ്ലീല വിഡിയോ കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഫോൺ ഉറവിടം മനസ്സിലാക്കിയ ശേഷം രാജസ്ഥാൻ, മധ്യപ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് യുവാക്കളെ പിടികൂടിയത്.
English Summary: Two held for making obscene video call to Bhopal MP Pragya Thakur to extort money