രണ്ട് ഹൃദയവും 4 കൈകളും; ഒരു കരളിൽ ജീവിതം ‘കണ്ണുകെട്ടി’ കന്നിവോട്ട്..!
ചണ്ഡിഗഡ് ∙ ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിങ് ബൂത്തിൽ വോട്ടിങ്ങിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും വോട്ട് ചെയ്തത്. ഒരാൾ വോട്ടു ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ

ചണ്ഡിഗഡ് ∙ ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിങ് ബൂത്തിൽ വോട്ടിങ്ങിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും വോട്ട് ചെയ്തത്. ഒരാൾ വോട്ടു ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ ക്രമീകരണം.
അമൃത്‌സറിലെ മനവാൾ സ്വദേശികളായ സോഹൻ സിങ്ങിനും മോഹൻ സിങ്ങിനും വെവ്വേറെ വോട്ടർ തിരിച്ചറിയൽ കാർഡ് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൽ ചേർന്ന നിലയിൽ ഇരട്ടകൾ ജനിച്ച ഉടനെ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയി. പിന്നീട് ഇവർ അമൃത്‌സറിലാണ് വളർന്നത്. ഐടിഐ പൂർത്തിയാക്കിയ ഇരുവർക്കും ഈയിടെ സംസ്ഥാന സർക്കാർ പവർ കോർപറേഷനിൽ ജോലിയും നൽകി. രണ്ട് ഹൃദയവും 4 കൈകളും ഉള്ള ഇരട്ടകൾക്ക് ഒരു കരൾ മാത്രം. 2 കാലുകളും.
English Summary: Conjoined twins cast 2 votes