ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിന്റെ അടുത്ത കാൽനൂറ്റാണ്ടിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നും സമാധാനവും വികസനവും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇംഫാലിൽ എത്തിയതായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് മണിപ്പുരിലെ വിഘടന സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഇംഫാൽ താഴ്‌വരയിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും പ്രധാനമന്ത്രിയുടെ റാലിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികാരങ്ങൾ കോൺഗ്രസിന് മനസ്സിലാകില്ലെന്ന് മോദി പറഞ്ഞു. ഈ മേഖലയുടെ വികസനം ബിജെപിയുടെ പ്രഥമ പരിഗണനയിലുള്ളതാണ്. 

രാജ്യത്തെ റെയിൽപ്പാതകളുമായി മണിപ്പുരിനെ ബന്ധിപ്പിക്കും. മ്യാൻമറുമായും തായ്‌ലൻഡുമായുമുള്ള ഹൈവേകളുമായി ബന്ധപ്പെടുത്തുന്നതോടെ മണിപ്പുർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന കവാടമാകുമെന്നും മോദി പറഞ്ഞു. 

Content Highlight: Manipur Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com