ജനങ്ങളുടെ പ്രശ്നങ്ങളുയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങൾക്കു കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ട്. മതത്തിന്റെ പേരിൽ വിഭജിക്കുന്നവർ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും | Uttar Pradesh Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളുടെ പ്രശ്നങ്ങളുയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങൾക്കു കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ട്. മതത്തിന്റെ പേരിൽ വിഭജിക്കുന്നവർ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ചിൻഹട്ടിൽ റോഡ് ഷോയുടെ അവസാനം പ്രിയങ്ക ‘മനോരമ’യോടു പറഞ്ഞു.

∙ യുപിയിൽ കോൺഗ്രസ് പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നയാളെന്ന നിലയിൽ വിലയിരുത്തലെന്താണ്?

ADVERTISEMENT

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നം. അതേക്കുറിച്ചു സംസാരിക്കാതെ മതം, ജാതി, ഹിന്ദു, മുസ്‍ലിം എന്നു പറഞ്ഞ് കബളിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് ജനങ്ങളിലേക്കെത്തിയിട്ടുണ്ടെന്നും അവർ വിവേകത്തോടെ പ്രതികരിക്കുമെന്നുമാണ് പ്രതീക്ഷ.

∙ ബിജെപി മതം പ്രചാരണത്തിനുപയോഗിക്കുന്നു എന്നാണു പ്രതിപക്ഷാ‌‌‌രോപണം?

ADVERTISEMENT

എല്ലാവരും കാണുന്നില്ലേ അവർ എന്താണു പറയുന്നതെന്ന്? വിലക്കയറ്റം ഏതെങ്കിലും ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുന്നുണ്ടോ? തൊഴിലില്ലായ്മ ഓരോ വീടും നോക്കിയാണോ എത്തുന്നത്? മതം നോക്കിയാണോ വിലക്കയറ്റവും ദാരിദ്ര്യവും തൊഴിലില്ലായ്മയും എത്തുന്നത്? പ്രശ്നങ്ങൾ വരുന്നത് മതം നോക്കിയല്ല. പിന്നെ എന്തിനാണ് മതം നോക്കി വോട്ടു നൽകുന്നത്?

∙ സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിലാണു മുഖ്യപോരാട്ടമെന്നല്ലേ പൊതുവിലയിരുത്തൽ?

ADVERTISEMENT

ജനങ്ങളാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ 5 വർഷവും കോൺഗ്രസ് യുപിയിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരത്തിനു വേണ്ടി വാഗ്ദാനങ്ങളുമായി വന്നതല്ല.

Content Highlights: Uttar Pradesh Assembly Elections 2022, Priyanka Gandhi