ADVERTISEMENT

മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിലെ താരം ആണ് ‘ലേഡി ശിങ്കം’ എന്നറിയപ്പെടുന്ന മുൻ പൊലീസ് ഓഫിസർ ബ്രിന്ദ തൗനാജം (43). ലഹരിമരുന്നു മാഫിയയുടെ പേടിസ്വപ്നമായിരുന്ന ഈ മുൻ അഡീഷനൽ എസ്പി മണിപ്പുരിന്റെ യൂത്ത് ഐക്കണും ഇൻസ്റ്റഗ്രാം താരവും കൂടിയാണ്.

ഇംഫാൽ ഈസ്റ്റിലെ യൈസ്കുൽ മണ്ഡലത്തിലാണ് ബ്രിന്ദ ജനതാദൾ (യു) സ്ഥാനാർഥിയായി മത്സരിക്കുന്നത്. പൊലീസിലെയും ഭരണരംഗത്തെയും അഴിമതിയിൽ മനം മടുത്ത് 2 വർഷം മുൻപ് രാജിവച്ച അവർ സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർക്കായി പ്രവർത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ജനതാദളിൽ ചേർന്നു.

2018 ൽ അഡിഷനൽ എസ്പി ആയിരിക്കെ 27 കോടിയുടെ ലഹരിമരുന്നു വേട്ട നടത്തി ബ്രിന്ദ താരമായി. ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരവും ലഭിച്ചു. പക്ഷേ, വൈകാതെ ഇതേ ലഹരിമരുന്നു മാഫിയയയുമായി ഭരണനേതൃത്വം കൈകോർക്കുന്നതാണു ബ്രിന്ദ കണ്ടത്. ധീരതയ്ക്കുള്ള പുരസ്കാരം അവർ മടക്കി നൽകി.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് ചെയർമാൻ ആർ.കെ.മോഗന്റെ മകൻ രാജ് കുമാർ ചിഗ്ലെൻ ആണ് ബ്രിന്ദയുടെ ഭർത്താവ്. കമ്യൂണിറ്റി പൊലീസിങ്ങിൽ പരിശീലനത്തിനായി കേരളത്തിൽ മുൻപ് വന്നിട്ടുണ്ട് ബ്രിന്ദ.

English Summary: Manipur elections: Brinda Thounaojam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com