ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിൽ നാളെ ആണ് തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയുൾപ്പെടെ ഇതിലുണ്ട്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി | Uttar Pradesh Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിൽ നാളെ ആണ് തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയുൾപ്പെടെ ഇതിലുണ്ട്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവർ അവസാനഘട്ട പ്രചാരണത്തിന് എത്തിയിരുന്നു. 

യുപിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പു നടന്ന 5 ൽ നാലിലും ബിജെപിയാണ് ഭരണത്തിൽ. നാലിടത്തും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണു ജനങ്ങളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞു. കോവിഡ് കാലത്ത് സർക്കാർ നൽകിയ കരുതലിന്റെ ഗുണം അനുഭവിച്ച ജനങ്ങൾ ബിജെപിക്ക് അനുകൂലമായി പ്രതികരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ADVERTISEMENT

വാരാണസിയിൽ യുക്രെയ്നെച്ചൊല്ലി വാക്പോര്

വാരാണസി ∙ യുക്രെയ്നിൽ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.  

ADVERTISEMENT

ഇന്ത്യയുടെ രക്ഷാദൗത്യം വൈകിയെന്ന് വാരാണസിയിലെ യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആരോപിച്ചതിനു പിന്നാലെയായിരുന്നു മോദിയുടെ മറുപടി. രക്ഷാപ്രവർത്തനം ആരുടെയും ഔദാര്യമല്ലെന്നും രാജ്യത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പ്രതിപക്ഷം എല്ലാ നടപടികളെയും അന്ധമായി എതിർക്കുകയാണെന്നു മോദി പറഞ്ഞു. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ അത് കൂടുതൽ സങ്കീർണമാക്കാൻ ശ്രമിക്കുന്നു. കോവിഡ് സമയത്തും ഇപ്പോൾ യുക്രെയ്ൻ രക്ഷാദൗത്യ സമയത്തും അതു പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

Content Highlight: Uttar Pradesh Assembly Elections 2022