സംഘർഷം രൂക്ഷമായ യുക്രെയ്ൻ നഗരങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം ഇന്നലെ ലക്ഷ്യം കണ്ടു. വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽനിന്ന് 694 ഇന്ത്യൻ വിദ്യാർഥികളെയും രക്ഷിച്ചു. ഇന്ത്യക്കാരും ചൈനക്കാരും ഉൾപ്പെടെ ആയിരത്തോളം വിദേശി വിദ്യാർഥികൾ കുടുങ്ങിക്കിടന്ന.... | Russia | Ukraine | Ukraine crisis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘർഷം രൂക്ഷമായ യുക്രെയ്ൻ നഗരങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം ഇന്നലെ ലക്ഷ്യം കണ്ടു. വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽനിന്ന് 694 ഇന്ത്യൻ വിദ്യാർഥികളെയും രക്ഷിച്ചു. ഇന്ത്യക്കാരും ചൈനക്കാരും ഉൾപ്പെടെ ആയിരത്തോളം വിദേശി വിദ്യാർഥികൾ കുടുങ്ങിക്കിടന്ന ഇവിടെ പ്രാദേശിക സമയം ഇന്നലെ രാവിലെ 9 മുതൽ രാത്രി 9 വരെ വെടിനിർത്തൽ പ്രഖ്യാപിച്ചായിരുന്നു ഒഴിപ്പിക്കൽ.

ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ– പോളണ്ട് അതിർത്തിയായ ബുഡൊമീർസ് വഴി ഇന്ന് പുറത്തെത്തിക്കും. പകൽ പത്തിനും മൂന്നിനുമിടയിൽ ഇവർ ബുഡൊമീർസിൽ‌ എത്തും. ഇവിടെനിന്ന് ഹോട്ടലിലെ ക്യാംപിലേക്കു നാളെ കൊണ്ടുപോകും; ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വെള്ളിയാഴ്ച 3 വിമാനങ്ങളിലായി ഇന്ത്യയിലേക്കു തിരിക്കും. 

ADVERTISEMENT

ഏതാനും മണിക്കൂറുകൾ ആക്രമണം നിർത്തിവച്ച് സുമി, ചെർണീവ്, ഹർകീവ്, മരിയുപോൾ, കീവ് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷിതപാതയ്ക്കു സൗകര്യമൊരുക്കാനായിരുന്നു റഷ്യ– യുക്രെയ്ൻ ധാരണ. യുക്രെയ്നിൽനിന്നു രക്ഷപ്പെടാൻ കാത്തിരുന്നവർക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനമായി. നേരത്തേ പല തവണ വെടിനിർത്തൽ ധാരണ ഇരുപക്ഷവും ലംഘിച്ചതിനാൽ ഒഴിപ്പിക്കൽ നടന്നിരുന്നില്ല. 

എന്നാൽ, മരിയുപോളിൽ റഷ്യ വെടിനിർത്തൽ ലംഘിച്ചതായി യുക്രെയ്ൻ ആരോപിച്ചു. ഇവിടെ യുക്രെയ്ൻ സൈന്യം റഷ്യൻ ടാങ്ക് വ്യൂഹം തകർത്തു. രാജ്യത്ത് റഷ്യൻ മുന്നേറ്റം സാവധാനത്തിലായിട്ടുണ്ടെന്നും പലയിടത്തും നീക്കം നിലച്ച സ്ഥിതിയിലാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് ഒലെക്സി അറെസ്തോവിച്ച് അവകാശപ്പെട്ടു. റഷ്യയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ സേന പറഞ്ഞു. ജനങ്ങളെ ഒഴിപ്പിക്കുന്നതിനു മുൻപു സുമിയിലുണ്ടായ വ്യോമാക്രമണത്തിൽ 21 നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. വടക്കുള്ള ഷിതോമിറിൽ 2 എണ്ണസംഭരണശാലകൾക്കുനേരെ വ്യോമാക്രമണമുണ്ടായി. 

ADVERTISEMENT

∙ റഷ്യൻ ആക്രമണം ഫെബ്രുവരി 24ന് ആരംഭിച്ചതു മുതൽ ഇതുവരെ യുക്രെയ്ൻ വിട്ടവരുടെ എണ്ണം 20 ലക്ഷമായി. 

∙ യുദ്ധം യുക്രെയ്നപ്പുറം വ്യാപിക്കരുതെന്ന് നാറ്റോ 

ADVERTISEMENT

∙ 11,000 റഷ്യൻ സൈനികർ മരിച്ചതായി യുക്രെയ്ൻ. 500 സൈനികർ മരിച്ചതായി റഷ്യ സമ്മതിച്ചിരുന്നു. യുക്രെയ്ൻ സേനയിലെ മരണക്കണക്കിൽ അവ്യക്തത തുടരുന്നു. 

∙ റഷ്യയിലെ വിവിധ നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്ത 12,700 പേർ ഇതുവരെ അറസ്റ്റ് വരിച്ചു 

∙ വൻകിട ആഗോള ഊർജ കമ്പനിയായ ഷെൽ, റഷ്യയുമായുള്ള വ്യാപാരം നിർത്തി. എണ്ണയും പാചകവാതകവും വാങ്ങില്ല. 

∙ യുഎസിൽ ഇന്നലെ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലെത്തി. ഗ്യാലന് (3.79 ലീറ്റർ) ശരാശരി 4.173 ഡോളർ (321 രൂപ). 

English Summary: Indian students evacuation from Sumy