ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില പോളുകൾ ഉത്തരാഖണ്ഡിൽ ബിജെപിക്കു നേരിയ മുൻതൂക്കം പ്രവചിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലും 10നാണ് വോട്ടെണ്ണൽ

∙ യുപി: കഴിഞ്ഞതവണ 312 സീറ്റുകളോടെ വൻഭൂരിപക്ഷം നേടിയ ബിജെപിക്ക് ഇത്തവണ 211- 326 സീറ്റാണു വിവിധ പോളുകളിലായി പ്രവചിക്കുന്നത്; എസ്പിക്കു പരമാവധി പറയുന്നത് 165 സീറ്റും. 202 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. ബിഎസ്പി മൂന്നാമതാകുമെന്നും കോൺഗ്രസ് ഇത്തവണയും ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നുമാണു പ്രവചനം.

ADVERTISEMENT

∙ പഞ്ചാബ്: ആം ആദ്മി പാർട്ടിക്ക് 62–100 സീറ്റാണു വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 59 സീറ്റ്. നിലവിൽ ഭരണത്തിലുള്ള കോൺഗ്രസിനു പരമാവധി 33 സീറ്റ്. അകാലിദൾ മൂന്നാമതും ബിജെപിയും അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസും ചേർന്നുള്ള സഖ്യം നാലാമതുമാകും.

∙ ഉത്തരാഖണ്ഡ്: കടുത്ത പോരാട്ടം; നേരിയ മുൻതൂക്കം ബിജെപിക്ക്. മൂന്നാമതെത്തുക ആം ആദ്മി പാർട്ടി. ഭരണം കിട്ടാൻ വേണ്ടത് 36 സീറ്റ്.

ADVERTISEMENT

∙ ഗോവ: തുല്യ ശക്തികളുടെ പോരാട്ടം. ചില പോളുകളിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം. ത്രിശങ്കു സഭ വന്നാൽ തൃണമൂലിനും ആം ആദ്മി പാർട്ടിക്കും കിട്ടുന്ന സീറ്റുകൾ നിർണായകമാകും. ഭൂരിപക്ഷത്തിനു വേണ്ടത് 21 സീറ്റ്.

∙ മണിപ്പുർ: ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റിലേറെ നേടി ബിജെപി ഭരണം നിലനിർത്തുമെന്നാണു മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. കോൺഗ്രസിനു മറികടന്ന് നാഷനൽ പീപ്പിൾസ് പാർട്ടി രണ്ടാമതെത്തുമെന്നും ചിലർ പ്രവചിക്കുന്നു.

ADVERTISEMENT

English Summary: Exit Polls live updates