ഛന്നിയെ വീഴ്ത്തി ‘ആം ആദ്മികൾ’
ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദോർ മണ്ഡലത്തിൽ മലർത്തിയടിച്ചത് ഒരു ‘ആംആദ്മി’ ആണ്. ലാബാ സിങ് ഉഗോക് (35) എന്ന, മൊബൈൽ റിപ്പയർ ചെയ്യുന്ന യുവാവാണ് 37,558 വോട്ടിന് മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. ഉഗോകിന്റെ പിതാവ് Charanjit channi, Assembly election, Congress, Manorama News

ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദോർ മണ്ഡലത്തിൽ മലർത്തിയടിച്ചത് ഒരു ‘ആംആദ്മി’ ആണ്. ലാബാ സിങ് ഉഗോക് (35) എന്ന, മൊബൈൽ റിപ്പയർ ചെയ്യുന്ന യുവാവാണ് 37,558 വോട്ടിന് മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. ഉഗോകിന്റെ പിതാവ് ഡ്രൈവറും മാതാവ് ശുചീകരണ തൊഴിലാളിയുമാണ്. 2013 മുതൽ ആംആദ്മി പാർട്ടി അംഗമാണ്.
‘‘എന്റെ മണ്ഡലത്തിൽ 74 ഗ്രാമങ്ങളുണ്ട്, എല്ലായിടത്തെയും പ്രശ്നങ്ങൾ എനിക്കറിയാം. ഛന്നിക്ക് 10 ഗ്രാമങ്ങളുടെ പേരെങ്കിലും അറിയുമോ?’’– ഇതായിരുന്നു ഉഗോക് ചോദിച്ചത്.
രണ്ടാമത്തെ മണ്ഡലമായ ചംകോർ സാഹിബിൽ ഛന്നിയെ 7942 വോട്ടിന് തോൽപ്പിച്ചത് ആംആദ്മി പാർട്ടി സ്ഥാനാർഥി ഡോ. ചരൺജിത് സിങ് എന്ന കണ്ണ് ഡോക്ടർ ആണ്. പാവപ്പെട്ടവരുടെ കയ്യിൽ നിന്ന് പ്രതിഫലം വാങ്ങാറില്ല ചരൺജിത്. നാലായിരത്തിലധികം ഓപ്പറേഷനുകൾ സൗജന്യമായി നടത്തിയിട്ടുണ്ട്.
English Summary: Congress CM Charanjit Singh Channi loses both assembly seats