ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിലെ ലുധിയാനയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) നിർമിച്ച സൗരോർജ മരം (സോളർ ട്രീ) ലോകത്തിലെ ഏറ്റവും വലുതെന്ന ഗിന്നസ് റെക്കോർഡ് നേടി. മരത്തിന്റെ ആകൃതിയിലുള്ള ചട്ടക്കൂടിൽ സോളർ പാനലുകൾ സ്ഥാപിക്കുന്നതിനെയാണ് ‘സോളർ ട്രീ’ എന്നു വിളിക്കുന്നത്. 310 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സോളർ പാനലുകൾ വിന്യസിച്ചിരിക്കുന്നത്. 67 ചതുരശ്ര മീറ്ററുള്ള മരമായിരുന്നു ഇതുവരെ വലുത്. 160 മുതൽ 200 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കാനാവും. ഉദ്യാനങ്ങളിലും ബാൽക്കണികളിലും സൗരോർജ മരം സ്ഥാപിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു. 

English Summary: Solar tree in punjab biggest in size

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com