ഉത്തരാഖണ്ഡ്: പുഷ്കർ ധാമിയെ അവരോധിക്കാൻ ശ്രമം
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ കാവൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്, ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ചർച്ച നടത്തി.
കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, മീനാക്ഷി ലേഖി എന്നിവരെ കഴിഞ്ഞ ദിവസം ബിജെപി നിയമിച്ചിരുന്നു. ബിജെപിക്കു വൻ വിജയം ലഭിച്ചെങ്കിലും ഖാട്ടിമ മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ടതാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടാക്കിയത്. ധാമിയെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
Content Highlights: Pushkar Singh Dhami, Assembly Elections 2022, Uttarakhand Assembly Elections 2022