മരുന്ന് കയ്ക്കും; എണ്ണൂറിലേറെ മരുന്നുകൾക്ക് വെള്ളിയാഴ്ച മുതൽ 10% വില കൂടും
ന്യൂഡൽഹി ∙ ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. ഉയർന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വർധന മുൻവർഷത്തെക്കാൾ 10.76% ആണെന്നും ഇതനുസരിച്ചുള്ള വിലവർധനയുണ്ടാകുമെന്നും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)

ന്യൂഡൽഹി ∙ ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. ഉയർന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വർധന മുൻവർഷത്തെക്കാൾ 10.76% ആണെന്നും ഇതനുസരിച്ചുള്ള വിലവർധനയുണ്ടാകുമെന്നും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കി. വിലനിയന്ത്രണമുള്ള മരുന്നുകൾക്ക് 1997ൽ എൻപിപിഎ നിലവിൽവന്ന ശേഷം ഒറ്റയടിക്കുണ്ടാകുന്ന റെക്കോർഡ് വിലവർധനയാണിത്. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും മാത്രമായിരുന്നു വർധന.
അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച ചെറുക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും.
ഷെഡ്യൂൾഡ് പട്ടികയിലില്ലാത്ത (വില നിയന്ത്രണമില്ലാത്ത) മരുന്നുകളുടെ വില വർഷംതോറും 10% കൂട്ടാൻ കമ്പനികൾക്ക് അനുവാദമുണ്ട്. എന്നാൽ വില നിയന്ത്രണമുള്ള മരുന്നുകളുടെ വില കൂട്ടാൻ എൻപിപിഎ അനുവദിക്കണം. മൊത്തവില സൂചികയുടെ കൂടി അടിസ്ഥാനത്തിലാണിത്. വിൽക്കുന്നവയിൽ 16% ആണു വിലനിയന്ത്രണമുള്ള മരുന്നുകൾ.
കമ്പനികൾ ആവശ്യപ്പെട്ട വർധന
ഷെഡ്യൂൾഡ് മരുന്നുകൾക്കു 10% വില കൂട്ടണമെന്നു മരുന്നുകമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ നവംബറിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മരുന്നുനിർമാണ ഘടകങ്ങളുടെ വിലവർധന മുതൽ പാക്കേജിങ്, ഇറക്കുമതി ചെലവുകൾ വരെയുള്ള കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്.
English Summary: Drug price hike