ദേവ്‌ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേ അപകടത്തെ തുടർന്നു കേബിൾകാറുകളിൽ കുടുങ്ങിപ്പോയ 60 പേരെയും ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് നാലിന് അപകടമുണ്ടായി 46 മണിക്കൂർ കഴിഞ്ഞാണ് എല്ലാ വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്താനായത്. | Cable Car

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവ്‌ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേ അപകടത്തെ തുടർന്നു കേബിൾകാറുകളിൽ കുടുങ്ങിപ്പോയ 60 പേരെയും ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് നാലിന് അപകടമുണ്ടായി 46 മണിക്കൂർ കഴിഞ്ഞാണ് എല്ലാ വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്താനായത്. ഇന്ത്യൻ വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ 15 പേരെയാണ് നിലത്തിറക്കാനുണ്ടായിരുന്നത്. 

മരിച്ച 3 പേരിൽ 2 പേർ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്ററിൽനിന്നു വീഴുകയായിരുന്നു. തിങ്കളാഴ്ച കോപ്റ്ററിലേക്കു കയറാനുള്ള ശ്രമത്തിനിടെ കയറിൽനിന്നു പിടിവിട്ടു വീണാണ് ശോഭ ദേവി (60) മരിച്ചതെന്ന് ദേവ്‌ഖർ സിവിൽ സർജൻ അറിയിച്ചു. ബംഗാൾ സ്വദേശിയും ഇങ്ങനെ മരിച്ചിരുന്നു. ദൗത്യം തിങ്കളാഴ്ച രാത്രി നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും കേബിൾകാറിൽ കുടുങ്ങിയവർക്ക് ഡ്രോൺ വഴി ഭക്ഷണവും വെള്ളവും നൽകി.

ADVERTISEMENT

കുടുങ്ങിയ കുട്ടികൾക്ക് കൂട്ടിന് ഗരുഡ് കമാൻഡോ

കേബിൾ കാറുകളിലൊന്നിൽ 40 മണിക്കൂർ കുടുങ്ങിയ 2 കുട്ടികൾക്ക് ധൈര്യം പകരാൻ തിങ്കളാഴ്ച രാത്രി വ്യോമസേന ഗരുഡ് കമാൻഡോ കൂട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ 2 പേർ താഴെ വീഴുന്നതു കൂടി കണ്ടു ഭയന്നുപോയ കുട്ടികളെ സമാധാനിപ്പിക്കാനും ഒപ്പം രാത്രി കഴിയാനും കമാൻഡോ സ്വയം മുന്നോട്ടു വരികയായിരുന്നു. ഇന്നലെ രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യം നിലത്തിറക്കിയത് ഈ കുട്ടികളെയാണ്.

ADVERTISEMENT

English Summary: Jharkhand Cable Car Disaster, Rescue Operation