ന്യൂഡൽഹി ∙ മണൽഖനനവുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പഞ്ചാബ് മുൻമുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഛന്നിയുടെ ബന്ധു ഭൂപീന്ദർ സിങ്ങിനെ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്യുകയും വീട്ടിൽനിന്ന് 7.9 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. | Charanjit Singh Channi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മണൽഖനനവുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പഞ്ചാബ് മുൻമുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഛന്നിയുടെ ബന്ധു ഭൂപീന്ദർ സിങ്ങിനെ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്യുകയും വീട്ടിൽനിന്ന് 7.9 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭൂപീന്ദറിനെ ഛന്നി സഹായിച്ചിട്ടുണ്ടോ എന്നാണ് ജലന്തറിലെ മേഖലാ ഓഫിസിൽ ബുധനാഴ്ച നടന്ന ചോദ്യംചെയ്യലിൽ ഇഡി ആരാഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭൂപീന്ദർ നടത്തിയ സന്ദർശനങ്ങൾ, ഛന്നി ഇടപെട്ട് ഏതാനും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. ഛന്നിയെ വീണ്ടും ചോദ്യം ചെയ്തേക്കും. 

തന്റെ പോരാട്ടം പഞ്ചാബിനുവേണ്ടിയായിരുന്നെന്നും മണ്ണ്, ഭൂമി, മദ്യ മാഫിയകൾ നിയന്ത്രിച്ചവർ ഖജനാവ് കൊള്ളയടിച്ച് സംസ്ഥാനത്തെ കൈവിട്ടുവെന്നും ഛന്നിയുടെ എതിരാളിയായ മുൻ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിൽ കുറിച്ചു. ഭൂപീന്ദറിന്റെ അറസ്റ്റ് ഉയർത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി ഉൾപ്പെടെ കക്ഷികൾ ഛന്നിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച 2 സീറ്റിലും ഛന്നി തോൽക്കുകയും കോൺഗ്രസ് തകർ‍ന്നടിയുകയും ചെയ്തു. 

ADVERTISEMENT

English Summary: Enforcement Directorate interrogates Charanjit Singh Channi