ന്യൂഡൽഹി ∙ യുപിയിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്ത കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. | Ashish Mishra | Lakhimpur Kheri Violence | Ashish Mishra bail | Supreme Court | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുപിയിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്ത കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു.

കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾക്കു പറയാനുള്ളതു ഹൈക്കോടതി കേൾക്കാതിരുന്നതിൽ സുപ്രീം കോടതി നിരാശ രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ദേഹത്തു വെടിയേറ്റ മുറിവുകളുണ്ടായിരുന്നില്ലെന്നും  മറ്റുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ ജാമ്യത്തിനായി പരിഗണിച്ചതു തെറ്റാണ്. ജാമ്യാപേക്ഷ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിനാണ് ലഖിംപുർ ഖേരിയിൽ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് 8 പേർ കൊല്ലപ്പെട്ടത്. 

ADVERTISEMENT

ഇരയ്ക്കു പറയാനുള്ളത് കേൾക്കണം

ഇരയ്ക്കു പറയാനുള്ളത് കേസിന്റെ ഏതു ഘട്ടത്തിലും കേൾക്കണമെന്നു സുപ്രീം കോടതി ഓർമിപ്പിച്ചു. അന്വേഷണം മുതൽ അപ്പീൽ, പുനഃപരിശോധനാ ഹർജികളുടെ ഘട്ടം വരെ ഈ അവകാശമുണ്ട്. ഇത് ഉറപ്പു നൽകുന്നതിൽ ഹൈക്കോടതി വീഴ്ച വരുത്തി. ഇന്റർനെറ്റ് തടസ്സം മൂലം കർഷകരുടെ അഭിഭാഷകരുടെ ഓൺലൈൻ വാദം മുടങ്ങിയിരുന്നു. വീണ്ടും വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയെങ്കിലും ഹൈക്കോടതി അത് പരിഗണിച്ചില്ല.

ADVERTISEMENT

∙ ‘കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനു ജാമ്യം നൽകാൻ ഹൈക്കോടതി അനാവശ്യ തിടുക്കം കാട്ടി. തെളിവുകളെ ഇടുങ്ങിയ കാഴ്ചപ്പാടോടെ സമീപിച്ചു.’ – സുപ്രീം കോടതി

English Summary: Lakhimpur Kheri farmers' killing: minister's son Ashish Mishra's bail cancelled by Supreme Court