ആശിഷ് മിശ്ര കീഴടങ്ങി
ലഖിംപുർ കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ലഖിംപുർ കോടതിയിൽ കീഴടങ്ങി. ആശിഷിനു അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി റദ്ദാക്കുകയും... Ashish Mishra, Ashish Mishra Farmers murder, Ashish Mishra UP, Ashish Mishra Farmers Protest

ന്യൂഡൽഹി ∙ ലഖിംപുർ കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ലഖിംപുർ കോടതിയിൽ കീഴടങ്ങി.
ആശിഷിനു അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി റദ്ദാക്കുകയും ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി, ആശിഷിനെ ജയിലിൽ പ്രത്യേക സെല്ലില്ലായിരിക്കും പാർപ്പിക്കുക.
നാലു കർഷകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം 5 പേരെ വാഹനം കയറ്റിക്കൊന്ന സംഭവം കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണുണ്ടായത്. ആശിഷ് മിശ്രയുടെ വാഹനം കയറിയാണ് മരണമെന്നു പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്ഷുഭിതരായ കർഷകരുടെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു.
ഫെബ്രുവരിയിലാണ് ആശിഷിന് ജാമ്യം നൽകിയത്. കുറ്റപത്രം ഗൗരവമായി എടുക്കാതെയും ഇരകളുടെ ഭാഗം ശരിയായ രീതിയിൽ കേൾക്കാതെയുമാണു ജാമ്യം നൽകിയതെന്നു സുപ്രീംകോടതി വിമർശിച്ചിരുന്നു.
English Summary: Ashish Mishra surrenders