ജനറൽ നരവനെ ഇന്ന് സ്ഥാനമൊഴിയും
ന്യൂഡൽഹി ∙ കരസേനാ മേധാവി ജനറൽ എം.എം.നരവനെ ഇന്ന് സ്ഥാനമൊഴിയും. പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ നാളെ ചുമതലയേൽക്കും. 2019 ഡിസംബർ 31നാണു നരവനെ സേനാമേധാവിയായത്. 2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടർന്നുള്ള | General MM Naravane | Manorama News

ന്യൂഡൽഹി ∙ കരസേനാ മേധാവി ജനറൽ എം.എം.നരവനെ ഇന്ന് സ്ഥാനമൊഴിയും. പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ നാളെ ചുമതലയേൽക്കും. 2019 ഡിസംബർ 31നാണു നരവനെ സേനാമേധാവിയായത്. 2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടർന്നുള്ള സംഘർഷത്തിൽ സേനയെ നയിച്ചത് നരവനെയായിരുന്നു.
സേനാ മേധാവികളുടെ കൂട്ടായ്മയായ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചു. നരവനെ പടിയിറങ്ങുന്നതോടെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി കമ്മിറ്റിയുടെ അധ്യക്ഷനാവും. നരവനെയെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി സംയുക്ത സേനാ മേധാവി പദവിയിൽ നിയമിച്ചേക്കുമെന്ന സൂചന ശക്തമാണ്.
കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരിനു സമീപം ഹെലികോപ്റ്റർ അപകടത്തിൽ റാവത്ത് കൊല്ലപ്പെട്ടതിനു ശേഷം സംയുക്തസേനാ മേധാവി പദം ഒഴിഞ്ഞുകിടക്കുകയാണ്. ആ പദവിയിലെത്തിയാൽ, നരവനെയ്ക്ക് 3 വർഷം കൂടി സർവീസ് നീട്ടിക്കിട്ടും. അടുത്തിടെ വിരമിച്ച ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സിഡിഎസ് പദവിയിൽ നിയമിക്കുന്നതും പരിഗണനയിലുണ്ട്.
English Summary: General MM Naravane to retire today