ഇന്ത്യയുമായി അന്തർവാഹിനി പദ്ധതി: ഫ്രഞ്ച് കമ്പനി പിന്മാറി
ന്യൂഡൽഹി ∙ ഇന്ത്യയുമായി അന്തർവാഹിനി നിർമാണത്തിൽ സഹകരിക്കാനാവില്ലെന്ന് ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പ് അറിയിച്ചു. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിൻമാറുന്നതെന്ന് കമ്പനി അറിയിച്ചു. | Narendra Modi | Emmanuel Macron | Submarine Project | P-75I | Manorama News

ന്യൂഡൽഹി ∙ ഇന്ത്യയുമായി അന്തർവാഹിനി നിർമാണത്തിൽ സഹകരിക്കാനാവില്ലെന്ന് ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പ് അറിയിച്ചു. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിൻമാറുന്നതെന്ന് കമ്പനി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം.
കടലിനടിയിൽ കൂടുതൽ നേരം മുങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കാൻ അന്തർവാഹിനിയെ സജ്ജമാക്കുന്ന സംവിധാനമാണ് എഐപി. ഫ്രഞ്ച് നാവികസേനയ്ക്കു വേണ്ടി കമ്പനി നിർമിക്കുന്ന അന്തർവാഹിനികളിൽ എഐപി ഇല്ല. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എഐപി പ്രവർത്തനക്ഷമത തെളിയിച്ചതായിരിക്കണമെന്ന നിബന്ധനയാണു കമ്പനിക്കു തടസ്സമായത്.
നിർമിക്കുന്നത് 6 അന്തർവാഹിനികൾ
പ്രോജക്ട് 75ഐ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 6 മിസൈൽവേധ അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമിക്കുക. വിദേശ അന്തർവാഹിനി നിർമാണ കമ്പനി ഇന്ത്യയിലെ കപ്പൽ നിർമാണശാലകളിലൊന്നുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. റഷ്യ, ജർമനി, സ്പെയിൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കമ്പനികൾ പദ്ധതിയിൽ താൽപര്യമറിയിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുക്കും.
English Summary: Day Ahead Of PM Modi's Visit, France Backs Out Of Key Submarine Project