രാജ്യദ്രോഹം: ഗാന്ധിജിയെയും തിലകനെയും തടവിലിട്ട നിയമം
ന്യൂഡൽഹി ∙ ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയും നിശ്ശബ്ദമാക്കാൻ ബ്രിട്ടിഷുകാരുപയോഗിച്ച കോളനികാല നിയമം എന്നു രാജ്യദ്രോഹ നിയമത്തെ വിശേഷിപ്പിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ്. യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച 3 ലേഖനങ്ങളുടെ പേരിലായിരുന്നു ഗാന്ധിജിക്കെതിരായ ബ്രിട്ടിഷ് സർക്കാർ കേസെടുത്തത്. | Sedition law | Manorama News

ന്യൂഡൽഹി ∙ ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയും നിശ്ശബ്ദമാക്കാൻ ബ്രിട്ടിഷുകാരുപയോഗിച്ച കോളനികാല നിയമം എന്നു രാജ്യദ്രോഹ നിയമത്തെ വിശേഷിപ്പിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ്. യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച 3 ലേഖനങ്ങളുടെ പേരിലായിരുന്നു ഗാന്ധിജിക്കെതിരായ ബ്രിട്ടിഷ് സർക്കാർ കേസെടുത്തത്.
1922 ൽ ഈ വകുപ്പു പ്രകാരം ഗാന്ധിജി ബോംബെയിൽ അറസ്റ്റിലായി. 6 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ 2 വർഷത്തിനുള്ളിൽ വിട്ടയച്ചു. പൗരസ്വാതന്ത്ര്യം അമർച്ച ചെയ്യാനുള്ള വകുപ്പുകളിലെ രാജകുമാരനാണ് 124എ എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. കുറ്റമേറ്റ ഗാന്ധിജി, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ദേശഭക്തരിൽ പലർക്കുമെതിരെ ചുമത്തിയിട്ടുള്ള ഈ വകുപ്പ് തനിക്കെതിരെ പ്രയോഗിക്കുന്നതിനെ ബഹുമതിയായി കണക്കാക്കുന്നുവെന്നും പറഞ്ഞു.
ഗാന്ധിജി ഉദ്ദേശിച്ച പേരുകളിൽ പ്രധാനം തിലകന്റേതായിരുന്നു. പ്രകോപനപരമായ ലേഖനങ്ങളുടെ പേരിൽ തിലകൻ 1898 ലും 1908 ലും ശിക്ഷിക്കപ്പെട്ടു. ആദ്യത്തേതു കേസരിയെന്ന ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പേരിലായിരുന്നു 12 മാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ബ്രിട്ടിഷ് വിരുദ്ധ ലേഖനമായിരുന്നു രണ്ടാമതും പ്രശ്നം. ബർമയിലേക്ക് 6 വർഷം നാടുകടത്തലായിരുന്നു 1908 വിധിച്ച ശിക്ഷ. അന്നു തിലകിനു വേണ്ടി ഹാജരായത് മുഹമ്മദലി ജിന്നയായിരുന്നു. ജവാഹർലാൽ നെഹ്റു, അബ്ദുൽ കലാം ആസാദ്, വി.ഡി.സവർക്കർ തുടങ്ങിയവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
Content Highlight: Sedition Law