പൊതുമേഖലയിലെ വിറ്റഴിക്കൽ; അധികാരം ബോർഡുകൾക്ക്
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്തസംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറിയ ഓഹരി വിൽപന, | Disinvestment | Government of India | Manorama News

ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്തസംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറിയ ഓഹരി വിൽപന, അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവയിലും തീരുമാനമെടുക്കാം. ഓഹരി വിറ്റഴിക്കൽ നടപടികൾ വേഗത്തിലാക്കാനുദ്ദേശിച്ചാണു തീരുമാനം. ഇതുവരെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയേ ഇതു നടപ്പാക്കാനാകുമായിരുന്നുള്ളൂ.
മഹാരത്ന സ്ഥാപനങ്ങളുടെ ഓഹരി വിൽപന ഒഴികെയുള്ള വിൽപനകൾ, അടച്ചുപൂട്ടലുകൾ എന്നിവയ്ക്ക് തത്വത്തിൽ അംഗീകാരം നൽകുന്നതിനുള്ള ബദൽ സംവിധാനത്തിനും അംഗീകാരം നൽകി. മഹാരത്‌ന, നവരത്‌ന, മിനിരത്‌ന എന്നീ വിഭാഗങ്ങൾക്കു കീഴിൽ പൊതുമേഖലാ സ്ഥാപന ഡയറക്ടർ ബോർഡുകൾക്ക് ഓഹരിനിക്ഷേപം, ലയനം, ഏറ്റെടുക്കൽ തുടങ്ങിയ അധികാരങ്ങളുണ്ടെങ്കിലും ഓഹരിവിറ്റഴിക്കലിനും അനുബന്ധ സ്ഥാപനങ്ങളിലെ ഓഹരിനിക്ഷേപം അവസാനിപ്പിക്കുന്നതിനും അധികാരമുണ്ടായിരുന്നില്ല.
Content Highlights: Government of India, Disinvestment