ചോക്സിയുടെ 150 കോടിയുടെ ആസ്തി സർക്കാർ ഏറ്റെടുത്തു
ന്യൂഡൽഹി ∙ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ 150 കോടി രൂപയുടെ ആസ്തികൾ ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് ഏറ്റെടുത്തു. ഇതാദ്യമായാണ് ആദായനികുതി വകുപ്പ് ബെനാമി നിയമപ്രകാരം ആസ്തികൾ ഏറ്റെടുക്കുന്നത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് | Mehul Choksi | Manorama News

ന്യൂഡൽഹി ∙ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ 150 കോടി രൂപയുടെ ആസ്തികൾ ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് ഏറ്റെടുത്തു. ഇതാദ്യമായാണ് ആദായനികുതി വകുപ്പ് ബെനാമി നിയമപ്രകാരം ആസ്തികൾ ഏറ്റെടുക്കുന്നത്.
ചോക്സിയുടെ ഗീതാഞ്ജലി ജെംസ് നാസിക് മൾട്ടി സർവീസസ് സെസ് ലിമിറ്റഡ് എന്ന ബെനാമി കമ്പനിയുടെ പേരിൽ ബൽവന്ത്നഗർ, മുന്ദേഗാവ്, ഇഗത്പുരി എന്നിവിടങ്ങളിൽ വാങ്ങിയ 52 പ്ലോട്ടുകളും മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ 3 ഓഫിസുകളുമാണു പിടിച്ചെടുത്തത്. ഇനി ഇവ സർക്കാർ നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും.
പഞ്ചാബ് നാഷനൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുകയായിരുന്നു. തുക ഈടാക്കാൻ ഈ വസ്തുക്കൾ ലേലം ചെയ്തേക്കും.
ലണ്ടനിൽ ജയിലിൽ കഴിയുന്ന നീരവ് മോദി തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള നീക്കത്തിനെതിരെ നിയമപ്പോരാട്ടം നടത്തുകയാണ്. കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ പൗരത്വമെടുത്ത ചോക്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
Content Highlight: Mehul Choksi