ന്യൂ‍ഡൽഹി ∙ അഗ്നിപഥ് പദ്ധതിയിലുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആളിക്കത്തിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. ബിജെപിയുടെ ഉറച്ച വോട്ട്ബാങ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് രാഷ്ട്രീയമായി പാർട്ടിക്കു തലവേദനയാകും. | Agnipath scheme | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ അഗ്നിപഥ് പദ്ധതിയിലുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആളിക്കത്തിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. ബിജെപിയുടെ ഉറച്ച വോട്ട്ബാങ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് രാഷ്ട്രീയമായി പാർട്ടിക്കു തലവേദനയാകും. 

പദ്ധതിയിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും യുവാക്കൾക്കിടയിൽ നിരാശ വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി ബിജെപി എംപി വരുൺ ഗാന്ധി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു. അതേസമയം, പദ്ധതിയെ കോൺഗ്രസ് എംപി മനീഷ് തിവാരി അനുകൂലിച്ചതു ശ്രദ്ധേയമായി. പാർട്ടിയിലെ വിമതസംഘമായ ജി 23യിലെ അംഗമാണ് അദ്ദേഹം.

ADVERTISEMENT

പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ നേട്ടം തിരിച്ചറിഞ്ഞ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നിർത്തിവയ്ക്കണമെന്നും വിമുക്ത ഭടന്മാർ, ഉദ്യോഗാർഥികൾ എന്നിവരുമായി ചർച്ചകൾ നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

പദ്ധതിക്കെതിരായ സമരത്തിന്റെ മുൻനിരയിൽ നിൽക്കാനാണു കോൺഗ്രസ് തീരുമാനം. പദ്ധതിക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ പി.ചിദംബരം, അജയ് മാക്കൻ എന്നിവർക്കൊപ്പം സച്ചിൻ പൈലറ്റും പങ്കെടുത്തു. സൈനികൻ കൂടിയായ സച്ചിൻ പൈലറ്റിനു ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പിടിവള്ളി കൂടിയാണിത്. തൃണമൂൽ, ആർജെഡി, സിപിഎം, സിപിഐ, ആർഎൽഡി എന്നിവയും എതിർപ്പുമായി രംഗത്തുണ്ട്.

ADVERTISEMENT

അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ സൈനിക മേഖലയിൽ തൊഴിലവസരം നഷ്ടമാകുമെന്ന പ്രചാരണമാണ് ബിഹാറിൽ പ്രതിഷേധങ്ങൾക്കു തുടക്കമിട്ടത്. മത്സര പരീക്ഷകൾക്കും റിക്രൂട്മെന്റിനും പരിശീലനം നൽകുന്ന കോച്ചിങ് സെന്ററുകളാണ് പ്രചാരണത്തിനു പിന്നിലെന്നും ആരോപണമുണ്ട്.

എതിർപ്പുമായി ജെഡിയുവും

ADVERTISEMENT

∙ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിഹാറിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടു. രാജസ്ഥാനിൽ എൻഡിഎ മുൻ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ (ആർഎൽപി) നേതൃത്വത്തിലാണു പ്രതിഷേധം. 

കൃഷിനിയമങ്ങളുടെ പേരിൽ എൻഡിഎ വിട്ട പാർട്ടി പക്ഷേ, കഴിഞ്ഞയാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമുള്ള സ്വതന്ത്രനെയാണു പിന്തുണച്ചത്. പഴയ രീതിയിലുള്ള റിക്രൂട്മെന്റ് റാലികൾ പുനരാരംഭിക്കണമെന്നും കോവിഡ് കാരണം നിയമന നടപടികൾ തടസ്സപ്പെട്ടതു കണക്കിലെടുത്ത് പ്രായപരിധിയിൽ 2 വർഷം ഇളവു നൽകണമെന്നുമാണ് ആർഎൽപി കൺവീനർ ഹനുമാൻ ബേനിവാൽ എംപിയുടെ ആവശ്യം.

English Summary: Protest against government of India regarding Agnipath scheme