മഹാകാളി ക്ഷേത്രത്തിൽ 500 വർഷത്തിനു ശേഷം കൊടിയേറ്റ് നടത്തി മോദി
പാവഗഡ് (ഗുജറാത്ത്) ∙ പാവഗഡ് മലനിരയിലെ പുരാതനമായ മഹാകാളി ക്ഷേത്രത്തിലെ പുതിയ കൊടിമരത്തിൽ 500 വർഷത്തിനു ശേഷം കൊടിയേറ്റ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചമഹൽ ജില്ലയിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുകൾ ഭാഗത്തായി 500 വർഷമായി സ്ഥിതി ചെയ്തിരുന്ന സദൻഷാ ദർഗ സമീപത്തുള്ള | Narendra Modi | Manorama News

പാവഗഡ് (ഗുജറാത്ത്) ∙ പാവഗഡ് മലനിരയിലെ പുരാതനമായ മഹാകാളി ക്ഷേത്രത്തിലെ പുതിയ കൊടിമരത്തിൽ 500 വർഷത്തിനു ശേഷം കൊടിയേറ്റ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചമഹൽ ജില്ലയിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുകൾ ഭാഗത്തായി 500 വർഷമായി സ്ഥിതി ചെയ്തിരുന്ന സദൻഷാ ദർഗ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് അനുരഞ്ജനത്തിലൂടെ മാറ്റിസ്ഥാപിച്ചത് അടുത്തിടെയാണ്. 500 വർഷം മുൻപ് ഗുജറാത്ത് സുൽത്താൻ മഹ്മൂദ് ബെഗ്ദയുടെ ആക്രമണത്തിൽ തകർന്ന ക്ഷേത്രത്തിന്റെ കൊടിമരവും മറ്റും പുനഃസ്ഥാപിച്ചശേഷമാണ് കൊടിയേറ്റ് നടത്തിയത്.
‘‘മഹാകാളി ക്ഷേത്രം ആത്മീയതയുടെ മാത്രം പ്രതീകമല്ല. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇളക്കം തട്ടാത്ത വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് മോദി പറഞ്ഞു. 500 വർഷത്തിനു ശേഷവും സ്വാതന്ത്ര്യം നേടി 75 വർഷത്തിനു ശേഷവും കൊടിയേറ്റ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴതിന് സമയമായി. വർഷങ്ങളെത്ര കഴിഞ്ഞാലും വിശ്വാസം ദൃഢമായിരിക്കും എന്നതിന്റെ അടയാളമാണ് ഈ ധ്വജം’’– മോദി പറഞ്ഞു
അയോധ്യയിൽ രാമക്ഷേത്രം ഉയരുകയാണ്. കാശിവിശ്വനാഥ ക്ഷേത്രവും കേദാർനാഥും നവീകരണപാതയിലാണ്. ഇന്ത്യയുടെ ആത്മീയകേന്ദ്രങ്ങൾ അതിന്റെ ചൈതന്യം വീണ്ടെടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മലകയറാനുള്ള പുതിയ കൽപ്പടവുകളുൾപ്പെടെ 125 കോടിയുടെ നവീകരണമാണ് മഹാകാളി ക്ഷേത്രത്തിൽ നടത്തിയിരിക്കുന്നത്.
English Summary: Narendra Modi unfurls flag atop Gujarat temple after dargah built there centuries ago shifted amicably