രാഷ്ട്രപതി: പത്രിക നൽകിയവർ മുപ്പതിലേറെ; മിക്കതും തള്ളിപ്പോകും
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ പത്രിക നൽകിയവരിൽ ചേരിനിവാസിയും ഡൽഹിയിലെ പ്രഫസറും. മുംബൈ മുളുന്ദിലെ അമർ നഗർ ചേരിയിൽ താമസിക്കുന്ന സഞ്ജയ് സവ്ജി ദേശ്പാണ്ഡെയും ബിഹാർ സരൻ President election, Nomination, Manorama News

ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ പത്രിക നൽകിയവരിൽ ചേരിനിവാസിയും ഡൽഹിയിലെ പ്രഫസറും. മുംബൈ മുളുന്ദിലെ അമർ നഗർ ചേരിയിൽ താമസിക്കുന്ന സഞ്ജയ് സവ്ജി ദേശ്പാണ്ഡെയും ബിഹാർ സരൻ സ്വദേശിയായ ലാലു പ്രസാദ് യാദവും തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ സാമൂഹികപ്രവർത്തകനും ഡൽഹി ടിമാർപുറിൽ പ്രഫസറുമായ ദയാശങ്കർ അഗർവാളും ഉൾപ്പെടെ 30 പേർ കൂടി നാമനിർദേശ പത്രിക നൽകി. എന്നാൽ പ്രധാന സ്ഥാനാർഥികൾ ഒഴികെ മറ്റെല്ലാവരുടെയും പത്രിക തള്ളിപ്പോകും.
രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാൻ 50 വോട്ടർമാർ നിർദേശിക്കുകയും മറ്റ് 50 പേർ പിന്തുണയ്ക്കുകയും വേണം.
മിക്ക പത്രികകളിലും നാമനിർദേശം ചെയ്യുന്നവരുടേതായി പേരുകൾ എഴുതിയിട്ടുണ്ടെങ്കിലും ഒപ്പില്ല. ഡിപ്പോസിറ്റായി കെട്ടിവയ്ക്കേണ്ട 15,000 രൂപയുടെ ഡ്രാഫ്റ്റും വച്ചിട്ടില്ല. ഇവയെല്ലാം തള്ളിക്കളയും.
Content Highlights: president election 2022