ചെന്നൈ ∙ ശാസ്ത്രലോകം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ പേരിൽ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മനുഷ്യനെ വഹിക്കേണ്ട പേടകം കുറ്റമറ്റതാക്കാനുള്ള പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. മനുഷ്യനില്ലാതെ (അൺമാൻഡ്) പേടകം അടുത്ത വർഷം പകുതിയോടെ അയയ്ക്കും. | Gaganyaan project | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ശാസ്ത്രലോകം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ പേരിൽ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മനുഷ്യനെ വഹിക്കേണ്ട പേടകം കുറ്റമറ്റതാക്കാനുള്ള പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. മനുഷ്യനില്ലാതെ (അൺമാൻഡ്) പേടകം അടുത്ത വർഷം പകുതിയോടെ അയയ്ക്കും. അനിശ്ചിതത്വമുണ്ടായാൽ പേടകത്തിലെ പൈലറ്റുമാർക്കു രക്ഷപ്പെടാനുള്ള സംവിധാനം ഒരുക്കുന്നതിനാണു പ്രഥമ പരിഗണന. ഇതു പൂർത്തിയായാൽ വീണ്ടും ഒരു അൺമാൻഡ് ദൗത്യം കൂടി പരീക്ഷിച്ചു വിജയിച്ച ശേഷമേ ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യരെ അയയ്ക്കൂ. 2024ൽ മാത്രമാണ് ഇതിനു സാധ്യതയുള്ളൂവെന്നും സോമനാഥ് പറഞ്ഞു. 

ചന്ദ്രയാൻ രണ്ടാം ദൗത്യത്തിൽ നേരിട്ട തിരിച്ചടി പാഠമാക്കി മൂന്നാം ദൗത്യം കാഠിന്യമേറിയ പരീക്ഷണ ഘട്ടത്തിലാണ്. ലാൻഡർ കൂടുതൽ ബലപ്പെടുത്തും. സെൻസറുകൾ കുറ്റമറ്റതാക്കും. സംശയങ്ങളൊന്നും ബാക്കിയില്ലാതായാൽ മാത്രമേ ചന്ദ്രയാൻ 3 വിക്ഷേപിക്കൂ. ഇൗ സാമ്പത്തിക വർഷം എസ്എസ്എൽവിയുടെ 2 വിക്ഷേപണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൊന്ന് ഇൗ മാസം അവസാനം നടക്കും. 

ADVERTISEMENT

ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ച് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ 4 വാണിജ്യ ദൗത്യങ്ങൾ കൂടി വരുന്നുണ്ട്. ഇതിൽ ഒന്ന് വരുന്ന സെപ്റ്റംബറിലും അടുത്തത് 2023 ജനുവരിയിലും നടക്കും. പുതിയ ബഹിരാകാശ നയമനുസരിച്ച് സ്വകാര്യ വ്യക്തികൾക്കും ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളും നിർമിക്കാം. ഇതിന്റെ അംഗീകാരം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണു നൽകേണ്ടതെന്നും സോമനാഥ് പറഞ്ഞു. 

Content Highlight: Gaganyaan project