ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാർഖണ്ഡ് വനങ്ങളിൽ ആയുധമെടുത്തു പോരാടിയ സന്താൾ ഗോത്രവർഗത്തിൽ നിന്നുള്ളയാൾ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോൾ പുതിയ ചരിത്രം രചിക്കപ്പെടുന്നു. ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതി. ബ്രിട്ടിഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ | Draupadi Murmu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാർഖണ്ഡ് വനങ്ങളിൽ ആയുധമെടുത്തു പോരാടിയ സന്താൾ ഗോത്രവർഗത്തിൽ നിന്നുള്ളയാൾ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോൾ പുതിയ ചരിത്രം രചിക്കപ്പെടുന്നു. ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതി.

ബ്രിട്ടിഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധമാണ് 1855 ൽ ‘സന്താൾ വിപ്ലവ’ത്തിനു തുടക്കമിട്ടത്. സമാന്തര ഭരണം സ്ഥാപിച്ചുള്ള സായുധ സമരം ബ്രിട്ടിഷ് പട്ടാളം 1856 ൽ അടിച്ചമർത്തി. കൊടുംവനത്തിൽ അമ്പും വില്ലുമായി പോരാടിയ പതിനയ്യായിരത്തിലേറെ സന്താൾ പോരാളികൾ ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചു.

ADVERTISEMENT

ഒഡീഷയിൽ സന്താൾ ഗോത്രവർഗക്കാർക്കു ഭൂരിപക്ഷമുള്ള മയൂർഭഞ്ച് ജില്ലയിൽനിന്നുള്ളയാളാണ് ദ്രൗപദി. സന്താളിയാണ് ഗോത്രത്തിന്റെ ഭാഷ. ‘ഒലാഹ്’ എന്ന പേരിൽ ചിത്രപ്പണികളോടെ നിർമിക്കുന്ന വീടുകൾ ഇവരുടെ പ്രത്യേകതയാണ്.

ജാർഖണ്ഡ്, ഒഡീഷ, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണു സന്താൾ ജനത ഏറെയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 70 ലക്ഷത്തോളം പേരുണ്ടെന്നാണു കണക്ക്. നേപ്പാൾ, ബംഗ്ലദേശ് എന്നീ അയൽരാജ്യങ്ങളിലും ഈ വിഭാഗക്കാരുണ്ട്.

ADVERTISEMENT

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേന്ദ്രമന്ത്രി വിശ്വേശ്വർ ടുഡു, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനു ശേഷമുള്ള ആദ്യ ലഫ്. ഗവർണറും നിലവിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായ ഗിരീഷ് ചന്ദ്ര മുർമു, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി, നിലവിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക്സഭാംഗം ഒഡീഷയിൽ നിന്നുള്ള ചന്ദ്രാണി മുർമു എന്നിവരാണു സന്താൾ വിഭാഗത്തിൽനിന്നുള്ള മറ്റു പ്രമുഖർ.

English Summary: Celebration for santhal tribe as Draupadi Murmu becomes president of India