രാഷ്ട്രപതിഭവന് ചെറുപ്പം; ദ്രൗപദി മുർമു ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി
ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു. ഇതുവരെയുള്ള രാഷ്ട്രപതിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നീലം സഞ്ജീവ റെഡ്ഡിയാണ്. 1913 മേയ് 19നു ജനിച്ച അദ്ദേഹം 1977 ജൂലൈ 25ന് ചുമതലയേറ്റപ്പോൾ 64 വയസ്സും 2 മാസവും 6 ദിവസവുമായിരുന്നു പ്രായം. | Draupadi Murmu | Manorama News

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു. ഇതുവരെയുള്ള രാഷ്ട്രപതിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നീലം സഞ്ജീവ റെഡ്ഡിയാണ്. 1913 മേയ് 19നു ജനിച്ച അദ്ദേഹം 1977 ജൂലൈ 25ന് ചുമതലയേറ്റപ്പോൾ 64 വയസ്സും 2 മാസവും 6 ദിവസവുമായിരുന്നു പ്രായം. 1958 ജൂൺ 20നു ജനിച്ച മുർമു തിങ്കളാഴ്ച ചുമതലയേൽക്കുമ്പോൾ 64 വയസ്സും ഒരു മാസവും 5 ദിവസവമായിരിക്കും പ്രായം. അതായത് നീലം സഞ്ജീവ റെഡ്ഡിയേക്കാൾ 32 ദിവസത്തിന്റെ ഇളപ്പം. സ്ഥാനമൊഴിയുന്ന റാംനാഥ് കോവിന്ദ് 71 വയസ്സിലാണു രാഷ്ട്രപതിയായത്. പ്രായത്തിന്റെ പട്ടികയിൽ എട്ടാമനായിരുന്നു കോവിന്ദ്.
∙ ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായം: 35 വയസ്സ്
∙ ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ ശരാശരി പ്രായം: 71 വയസ്സ്
∙ 15 രാഷ്ട്രപതിമാരിൽ 10 പേരും ചുമതലയേറ്റത് 70 കടന്നശേഷം
∙ 1920 ഒക്ടോബർ 27 നു ജനിച്ച കെ.ആർ.നാരായണനാണ് ഏറ്റവും കൂടിയ പ്രായത്തിൽ രാഷ്ട്രപതിയായത് (76 വയസ്സ്, 8 മാസം, 28 ദിവസം)
∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ല ഏറ്റവും കുറഞ്ഞ പ്രായത്തിൽ (63 വയസ്സ്, 7 മാസം, 3 ദിവസം) 1969 ജൂലൈ 20ന് ആക്ടിങ് പ്രഡിഡന്റ് ആയിട്ടുണ്ടെങ്കിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയായിരുന്നില്ല.
രാഷ്ട്രപതിമാരുടെ പ്രായം: ഒറ്റനോട്ടത്തിൽ
(ചുമതലയേൽക്കുന്ന ദിവസത്തെ പ്രായം അനുസരിച്ച്)
∙ കെ.ആർ നാരായണൻ–76 വയസ്സ്, 8 മാസം, 29 ദിവസം
∙ ആർ.വെങ്കിട്ടരാമൻ–76 വയസ്സ്, 7 മാസം, 22 ദിവസം
∙ പ്രണബ് മുഖർജി–76 വയസ്സ്, 7 മാസം, 15 ദിവസം
∙ വി.വി ഗിരി– 74 വയസ്സ്, 8 മാസം, 24 ദിവസം
∙ ഡോ. ശങ്കർദയാൽ ശർമ– 73 വയസ്സ്, 11 മാസം, 7 ദിവസം
∙ എസ്.രാധാകൃഷ്ണൻ–73 വയസ്സ്, 8 മാസം, 9 ദിവസം
∙ പ്രതിഭാ പാട്ടീൽ–72 വയസ്സ്, 7 മാസം, 7 ദിവസം
∙ റാംനാഥ് കോവിന്ദ്–71 വയസ്സ്, 9 മാസം, 25 ദിവസം
∙ ഡോ.എ.പി.ജെ അബ്ദുൽ കലാം– 70 വയസ്സ്, 9 മാസം, 11 ദിവസം
∙ സാക്കിർ ഹുസൈൻ– 70 വയസ്സ്, 3 മാസം, 5 ദിവസം
∙ ഫക്രുദ്ദീൻ അലി അഹമ്മദ്–69 വയസ്സ്, 3 മാസം, 12 ദിവസം
∙ ഗ്യാനി സെയിൽസിങ് –66 വയസ്സ്, 2 മാസം, 21 ദിവസം
∙ ഡോ.രാജേന്ദ്ര പ്രസാദ്– 65 വയസ്സ്, 1 മാസം, 24 ദിവസം
∙ നീലം സഞ്ജീവ റെഡ്ഡി–64 വയസ്സ്, 2 മാസം, 7 ദിവസം
∙ ദ്രൗപദി മുർമു–64 വയസ്സ്, 1 മാസം, 6 ദിവസം
English Summary: Draupadi Murmu youngest president of India