രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മൂന്നിടത്ത് യശ്വന്ത് സിൻഹ സം‘പൂജ്യ’ൻ
ന്യൂഡൽഹി∙ ആന്ധ്രപ്രദേശ്, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ദ്രൗപദിക്ക് കേരളത്തിൽനിന്ന് ഒരു വോട്ടും തെലങ്കാനയിൽനിന്നു മൂന്നു വോട്ടും ലഭിച്ചു. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 8 വോട്ടുകൾ വീതം കിട്ടി. കേരളത്തിലെ ഒരു വോട്ടിന്റെ മൂല്യം 152. | Yashwant Sinha | Manorama News

ന്യൂഡൽഹി∙ ആന്ധ്രപ്രദേശ്, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല.
ദ്രൗപദിക്ക് കേരളത്തിൽനിന്ന് ഒരു വോട്ടും തെലങ്കാനയിൽനിന്നു മൂന്നു വോട്ടും ലഭിച്ചു. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 8 വോട്ടുകൾ വീതം കിട്ടി. കേരളത്തിലെ ഒരു വോട്ടിന്റെ മൂല്യം 152. പഞ്ചാബിലേത് 116; ഡൽഹിയിലേത് 58.
ദ്രൗപദിക്ക് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയത് ഉത്തർപ്രദേശിൽ നിന്ന്- 287(വോട്ടുമൂല്യം 59,696). യശ്വന്ത് സിൻഹയ്ക്ക് ഇവിടെനിന്നു കിട്ടിയത് 111 വോട്ട് (വോട്ടുമൂല്യം 23,088). യശ്വന്ത് സിൻഹയ്ക്ക് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയത് ബംഗാളിൽ നിന്നാണ് 216 (വോട്ടുമൂല്യം 32,616). ദ്രൗപദിക്ക് ഇവിടെനിന്നു കിട്ടിയത് 71 വോട്ട് (വോട്ടുമൂല്യം 10,721).
English Summary: Yashwant Sinha did not get any vote in three states