ന്യൂഡൽഹി ∙ വ്യോമസേനയിലെ ശേഷിക്കുന്ന 4 മിഗ് 21 സ്‌ക്വാഡ്രനുകൾ 3 വർഷംകൊണ്ട് ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി സേനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ സെപ്റ്റംബർ 30 ന് പ്രവർത്തനം അവസാനിപ്പിക്കും. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും | Indian Air force | MiG-21 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വ്യോമസേനയിലെ ശേഷിക്കുന്ന 4 മിഗ് 21 സ്‌ക്വാഡ്രനുകൾ 3 വർഷംകൊണ്ട് ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി സേനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ സെപ്റ്റംബർ 30 ന് പ്രവർത്തനം അവസാനിപ്പിക്കും. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദൻ വർധമാൻ ഈ സ്ക്വാഡ്രനിൽ വിങ് കമാൻഡർ ആയിരുന്നു. 

റഷ്യൻ നിർമിത യുദ്ധവിമാനമാണ് മിഗ്. നിലവിൽ വ്യോമസേനയ്ക്ക് 70 മിഗ്-21 ഉം 50 മിഗ്-29 ഉം ഉണ്ട്. സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് ഇവ ഒഴിവാക്കുന്നത്. 

ADVERTISEMENT

ഇതേസമയം, രാജസ്ഥാനിലെ ബാമറിൽ മിഗ് തകർന്നു മരിച്ച 2 പൈലറ്റുമാർക്ക് സേന അന്ത്യാഞ്ജലിയർപ്പിച്ചു. വ്യാഴാഴ്ച രാത്രി 9 ന് പരിശീലനപ്പറക്കലിനിടെ മിഗ് 21 ബൈസൻ തകർന്ന് ഹിമാചൽപ്രദേശ് സ്വദേശി വിങ് കമാൻഡർ എം.റാണ, ജമ്മു സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് അദ്വിത്യ ബാൽ എന്നിവരാണു മരിച്ചത്. 

കഴിഞ്ഞ 5 വർഷത്തിനിടെ വ്യോമസേനാ വിമാനങ്ങൾ തകർന്ന് 42 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, മിഗ് തകർന്നുമാത്രം ഇരുന്നൂറോളം പൈലറ്റുമാർ കൊല്ലപ്പെട്ടെന്ന് ബിജെപി എം.പി വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Airforce to withdraw remaining MIG 21 planes in the next three years