കൊൽക്കത്ത ∙ ഇഡിയുടെ ചോദ്യം ചെയ്യലിനു മുൻപായി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി നടി അർപ്പിത മുഖർജിയുടെ പൊട്ടിക്കരച്ചിൽ. ബംഗാളിലെ മുൻ വ്യവസായ മന്ത്രി, അറസ്റ്റിലായ പാർഥ ചാറ്റർജിയുടെ സഹായി അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപയാണ് ഇഡി കണ്ടെടുത്തത്. - Arpita Mukherjee | Partha Chatterjee | Wailing | Refused To Exit Car | ED | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇഡിയുടെ ചോദ്യം ചെയ്യലിനു മുൻപായി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി നടി അർപ്പിത മുഖർജിയുടെ പൊട്ടിക്കരച്ചിൽ. ബംഗാളിലെ മുൻ വ്യവസായ മന്ത്രി, അറസ്റ്റിലായ പാർഥ ചാറ്റർജിയുടെ സഹായി അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപയാണ് ഇഡി കണ്ടെടുത്തത്. 

വൈദ്യപരിശോധന സംബന്ധിച്ച് കോടതി നിർദേശം പാലിക്കാനായി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് നടിയിൽ പെട്ടെന്ന് ഭാവമാറ്റം ഉണ്ടായത്. പൊലീസ് വാഹനത്തിൽ നിന്നിറങ്ങാതെ ബലംപിടിച്ച നടിയെ ഉദ്യോഗസ്ഥർ ബലമായി പിടിച്ചിറക്കി വീൽചെയറിലിരുത്തി. അപ്പോഴാണ് അവർ വാവിട്ടു കരഞ്ഞത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി.

ADVERTISEMENT

ഗൂഢാലോചനയുടെ ഇരയാണു താനെന്നും തൃണമൂൽ കോൺഗ്രസ് സ്വീകരിച്ച നടപടി ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും പാർഥ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ നിയമനക്കോഴയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത പാർഥയെ മന്ത്രിസ്ഥാനത്തു നിന്നു മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. 

പാർഥയുടെ പ്രസ്താവനയിൽ ഗൂഢാലോചനയെക്കുറിച്ചു പറഞ്ഞത് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി ആവശ്യപ്പെട്ടു. ഗൂഢാലോചനയിലെ പങ്കാളികളുടെ പേര് പുറത്തവരണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. പാർഥ മുഖർജി വെറുമൊരു നേതാവല്ലെന്നും മന്ത്രിസഭയിലെ രണ്ടാമനും മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണെന്നും ദിലീപ് ഘോഷ് ചൂണ്ടിക്കാട്ടി. 

അർപിത മുഖർജി. Photos: /arrpietaitsme/ Instagram
ADVERTISEMENT

എന്നാൽ അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല എന്നതാണ് പാർട്ടി നയമെന്ന് ടിഎംസി എംപി ശന്തനുസെൻ വ്യക്തമാക്കി. അർപ്പിതയുടെ ഫ്ലാറ്റിൽ നിന്ന് ആദ്യം കണ്ടെടുത്തത് 21 കോടിയും പിന്നീട് പിടിച്ചത് 28 കോടിയുമാണെന്ന് വ്യക്തമാക്കിയ ഇഡി, പിടിച്ചെടുത്ത സ്വർണാഭരണങ്ങളുടെ മൂല്യം ഇനിയും തിട്ടപ്പെടുത്താനുണ്ടെന്ന് അറിയിച്ചു.

English Summary: Sacked Bengal Minister's Aide Arpita Mukherjee, Wailing, Refused To Exit Car