ബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിക്ക് നേരെ ചെരിപ്പേറ്
കൊൽക്കത്ത ∙ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിക്കു നേരെ ചെരിപ്പേറ്. ശുബ്ര ഗൗരി എന്ന വനിതയാണ് ചെരിപ്പെറിഞ്ഞ ശേഷം ‘ലക്ഷക്കണക്കിന് ആളുകളുടെ രോഷമാണ് ഞാൻ പ്രകടിപ്പിച്ചത്’ എന്നു വ്യക്തമാക്കിയത്. ജോകയിലെ ഇഎസ്ഐ ആശുപത്രിയിൽ | Partha Chatterjee | Manorama News

കൊൽക്കത്ത ∙ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിക്കു നേരെ ചെരിപ്പേറ്. ശുബ്ര ഗൗരി എന്ന വനിതയാണ് ചെരിപ്പെറിഞ്ഞ ശേഷം ‘ലക്ഷക്കണക്കിന് ആളുകളുടെ രോഷമാണ് ഞാൻ പ്രകടിപ്പിച്ചത്’ എന്നു വ്യക്തമാക്കിയത്. ജോകയിലെ ഇഎസ്ഐ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. ചെരിപ്പ് പക്ഷേ പാർഥയുടെ ദേഹത്തുകൊണ്ടില്ല.
മുൻ മന്ത്രിയെയും വനിതാ സുഹൃത്ത് അർപ്പിത മുഖർജിയെയും കഴിഞ്ഞ 23നാണ് ഇഡി അറസ്റ്റ് ചെയ്തത്. അർപ്പിതയുടെ ഫ്ലാറ്റിൽ നിന്ന് 50 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. അർപ്പിത മുഖർജിയുമായി ബന്ധമുള്ള 2 ഫ്ലാറ്റിലും ഒരു കടയിലും ഇഡി ഇന്നലെയും തിരച്ചിൽ നടത്തി.
അതേസമയം, തന്റെ അറിവു കൂടാതെ ആരോ ആണ് വീട്ടിൽ പണം വച്ചതെന്ന് അർപ്പിത പറഞ്ഞു. പാർട്ടിയിൽ നിന്നും മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കിയ തൃണമൂൽ നേതൃത്വത്തിന്റെ നടപടിയിൽ പാർഥ ചാറ്റർജി അനിഷ്ടം പ്രകടിപ്പിച്ചു.
English Summary: Chappals thrown at bengal ex minister partha chatterjee