നൂപുർ ശർമ: കേസുകൾ ഒരുമിച്ച് പരിഗണിക്കും
ന്യൂഡൽഹി ∙ പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി അനുമതി. പല കേന്ദ്രങ്ങളിൽനിന്നും ജീവനു | Prophet row | Nupur Sharma | Supreme Court | Prophet Remarks Row | Manorama Online

ന്യൂഡൽഹി ∙ പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി അനുമതി. പല കേന്ദ്രങ്ങളിൽനിന്നും ജീവനു ഭീഷണിയുള്ളതിനാൽ കേസുകൾ ഒരുമിച്ചു പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൂപൂർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസുകളെല്ലാം ഡൽഹി പൊലീസിനു കൈമാറാനാണ് കോടതി നിർദേശം.
ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിന്റെ കേസിൽ സ്വീകരിച്ച നടപടികൾ ഇവിടെയും കൈക്കൊള്ളുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസുകളുൾപ്പെടെ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. എഫ്ഐആർ റദ്ദാക്കാനായി നൂപൂറിന് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബംഗാളിൽ നൂപുറിനെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതു സംബന്ധിച്ച അഭിഭാഷകയുടെ ഇടപെടൽ വാദം കോടതി അനുവദിച്ചില്ല. ഹർജി ജൂലൈ 1 ന് പരിഗണിച്ചപ്പോൾ നൂപുറിനെതിരെ ശക്തമായ വിമർശനമാണ് കോടതി നടത്തിയത്.
English Summary: Prophet row: SC orders clubbing of FIRs against Nupur Sharma