കശ്മീരിലെ പുൽവാമയിൽ 2 കൊടും ഭീകരരെ വധിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിങ്, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ബിഎസ്എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാർ, നിയന്ത്രണ രേഖയിൽ പാക്ക് സേനയുടെ വെടിയേറ്റു വീരമൃത്യു വരിച്ച...Keerthi Chakra, Keerthi Chakra Manorama news, Keerthi Chakra Latest news, Keerthi Chakra 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കശ്മീരിലെ പുൽവാമയിൽ 2 കൊടും ഭീകരരെ വധിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിങ്, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ബിഎസ്എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാർ, നിയന്ത്രണ രേഖയിൽ പാക്ക് സേനയുടെ വെടിയേറ്റു വീരമൃത്യു വരിച്ച ബിഎസ്എഫ് എസ്ഐ പവ്തിൻസാത് ഗിതെ എന്നിവർക്കു ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. കശ്മീരിലെ വിവിധ സേനാ ദൗത്യങ്ങളിൽ രാജ്യത്തിനു വേണ്ടി വീറോടെ പൊരുതിയ 8 കരസേനാംഗങ്ങളടക്കം പ്രതിരോധ സേനകളിലെ 13 പേർക്കു ധീരതയ്ക്കുള്ള ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ സിപോയ് കരൺ വീർ സിങ്, ഗണ്ണർ ജസ്ബീർ സിങ് എന്നിവർക്കു മരണാനന്തര ബഹുമതിയായാണു പുരസ്കാരം നൽകുക.

∙ ധീരതയ്ക്കുള്ള സേനാ മെഡൽ: മേജർ അരുൺ കുമാർ, മേജർ എ. ദിനേശ്, ക്യാപ്റ്റൻ കെ. ശ്രീവത്സൻ.

ADVERTISEMENT

∙ കോസ്റ്റ് ഗാർഡ് (വിശിഷ്ട സേവനം) – ദിനേഷ് രജപുത്രൻ (റിട്ട. ഐജി).

വിവിധ സേനാ ദൗത്യങ്ങളിലെ പങ്കാളിത്തത്തിനു മേജർ സെസിൽ കെയ് ജോസ്, മേജർ രവി രാജൻ എന്നിവർക്ക് പ്രത്യേക പരാമർശം ലഭിച്ചു. കശ്മീരിൽ ഭീകരരെ കീഴ്പ്പെടുത്തുന്നതിനിടെ വീര വിയോഗം വരിച്ച സേനാ നായ ആക്സലിനും പ്രത്യേക പരാമർശമുണ്ട്.

ADVERTISEMENT

മലയാളി സൈനികർക്ക് പ്രത്യേക പുരസ്കാരം

ADVERTISEMENT

മലയാളികളായ സേനാംഗങ്ങൾക്കു കരസേനാ മേധാവിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. കേണൽ രോഹിത് ഹരി മോഹൻ, ലഫ്. കേണൽ കെ.എ. വിശാഖ്, ലഫ്. കേണൽ വാസുദേവൻ ശ്രീകാന്ത്, ലഫ്. കേണൽ നിഖിൽ മോഹൻ, ലഫ്. കേണൽ ബീന വിജയകുമാർ, ലഫ്. കേണൽ രമ്യ രവീന്ദ്രൻ, മേജർ ജിനു ജോസഫ്, ക്യാപ്റ്റൻ റിൻസി മറിയം രാജ്, സുബേദാർ മേജർ എൻ. സജിമോൻ, സുബേദാർ മേജർ വി. പ്രകാശ്, സുബേദാർ ബി.കെ. ബിജു കുമാർ, ഹവിൽദാർ വി.കെ. ഹരികുമാർ, സാപ്പർ കെ.ആർ. ശ്രീരാജ്, സിപോയ് എ.ആർ. അഭിജിത് എന്നിവർക്കാണു പുരസ്കാരം.

കേണൽ വി.എസ്. വർക്കി, ലഫ്. കേണൽ ജോൺ ഡാനിയൽ, ലഫ്. കേണൽ അനൂപ് കുമാർ, ക്യാപ്റ്റൻ എം.കെ. ആർഷ, സുബേദാർ റെനോഷ് ജെ. തയ്യിൽ, സുബേദാർ വി. ബിനു കുമാർ, നയ്ബ് സുബേദാർ ടി. വിജേഷ്, നയ്ബ് സുബേദാർ പി. പ്രകാശൻ, ഹവിൽദാർ ടി.കെ. രഞ്ജിത്, ഹവിൽദാർ പി. പ്രവീൺ, ഹവിൽദാർ വി.എൻ. സജിൻ, നായിക് വി. വിശാഖ് എന്നിവർക്ക് കരസേനാ ഉപമേധാവിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.

English Summary: Keerthi Chakra for 3 soldiers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT